സ്ത്രീകളെ ഗർഭിണികളാക്കുന്ന ജോലി, മാഹിയിൽ യുവാവിന് നഷ്ടപ്പെട്ടത് അര ലക്ഷം രൂപ.. #InternetFraud

വിവാഹിതരായിട്ടും ഗർഭിണികളാവാത്ത സ്ത്രീകളെ ലൈംഗികബന്ധത്തിലൂടെ ഗർഭിണികൾ ആക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അരലക്ഷം രൂപ!
  ഓൺലൈൻ തട്ടിപ്പുകാരുടെ പ്രലോഭനത്തിൽ മാഹിയിലെ അന്യ സംസ്ഥാന തൊഴിലാളിയാണ് ഈ വിചിത്ര തട്ടിപ്പിന് ഇരയായത്.

  മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിൽ ജോലി ചെയ്യുന്ന സർക്കാർ ഇതര ജീവനക്കാരനായ സാജൻ ഭട്ടാരി(34)യാണ് തട്ടിപ്പിന് ഇരയായത്.  തട്ടിപ്പുകാർ അഞ്ച് ലക്ഷം രൂപയുടെ സ്‌ക്രീൻ ഷോട്ടുകൾ സാജൻ ബുട്ടാരിക്ക് വാട്‌സ്ആപ്പിൽ അയച്ചതോടെ സംഭവം സത്യമാണെന്ന് വിശ്വസിച്ച് യുവാവ് പണം നൽകി.

  ജോലിയിൽ ചേരുന്നതിനുള്ള അപേക്ഷാ ഫീസും പ്രോസസിങ് ചാർജും ഉൾപ്പെടെ 49,500 രൂപ ആദ്യം നൽകണമെന്നായിരുന്നു യുവാവിന് ലഭിച്ച സന്ദേശം.  അതിനുശേഷം വാട്ട്സ് ആപ്പ് വഴി ക്യുആർ കോഡ് അയച്ചു, ഉടനെ തന്നെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തിൽ നിന്ന് മിനിറ്റുകൾക്കകം 49,500 രൂപ നഷ്ടപ്പെട്ടതായും അറിയാൻ കഴിഞ്ഞു.

  പണം നഷ്ടപ്പെട്ട വിവരം സാജൻ ജോലി ചെയ്യുന്ന ലോഡ്ജ് ഉടമയോട് പറഞ്ഞു.  ഉടമ മാഹി പോലീസിൽ പരാതി നൽകി.  മാഹി സിഐ കെ.ബി.മനോജ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഏറ്റെടുത്തു.

  പണം ലഭിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.  രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തിയത്.  കോടതി അനുമതി നൽകിയാൽ പണം യുവാക്കൾക്ക് തിരികെ നൽകും.  പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ഇത്തരം ഇൻ്റർനെറ്റ് ജോലി/പണം തട്ടിപ്പ് സംഘങ്ങൾക്ക് എതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, തട്ടിപ്പിന് ഇരയായാൽ ഉടനെ തന്നെ 1930 എന്ന നമ്പറിലേക്ക് വിളിച്ചു സഹായത്തിന് അഭ്യർത്തിക്കേണ്ടതാണ്...
MALAYORAM NEWS is licensed under CC BY 4.0