ഗുരുവായൂരിലെ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി മുഴങ്ങിൽ ചന്ദ്രശേഖരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
8 വയസ്സുള്ള ദേവനന്ദയും 12 വയസ്സുള്ള ശിവാനന്ദനയുമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൊലപാതകവിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയ ശേഷമാണ് ചന്ദ്രശേഖരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ ഡയറി പോലീസ് കണ്ടെടുത്തു.
കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന് സ്ഥലം പരിശോധിച്ച ഫോറൻസിക് വിദഗ്ധരും പോലീസ് സർജനും വിലയിരുത്തിയിരുന്നു. ചികിത്സയിൽ കഴിയുന്ന ചന്ദ്രശേഖരൻ അപകടനില തരണം ചെയ്താലുടൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.