വടകരയ്ക്കടുത്ത് ദേശീയ പാതയിൽ മടപ്പള്ളിയിൽ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറിഞ്ഞത്. ശനിയാഴ്ച പകൽ 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആർക്കും കാര്യമായ പരിക്കില്ല.