#Fishing : കടലിലും ചൂട് കൂടുന്നു, മത്സ്യബന്ധനം നടത്താനാവാതെ തൊഴിലാളികൾ.

മത്സ്യം ലഭിക്കാത്തതിനാൽ മാസങ്ങളായി കടലിൽ മത്സ്യബന്ധനം നടത്താൻ കഴിയാതെ സംസ്ഥാനത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.  ഈ വർഷത്തെ കൊടുംചൂട് മത്സ്യബന്ധന മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

  കൊടുംചൂടുള്ളതിനാൽ രാത്രിയിൽ മാത്രമാണ് ഏതാനും ചെറുവള്ളങ്ങൾ കടലിൽ ഇറങ്ങുന്നത്.  കുറഞ്ഞ മത്സ്യം ലഭിക്കുന്നു.  കടലിലെ ചൂട് വർധിക്കുന്നതിനാൽ പകൽ സമയങ്ങളിൽ മത്സ്യങ്ങൾ കടലിൽ തങ്ങാറില്ലെന്നും ഇതുമൂലം പകൽ സമയങ്ങളിൽ മീൻ പിടിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.  കടലിൽ മത്സ്യം കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാർബറുകളിൽ നിന്നുള്ള വലിയ ബോട്ടുകൾക്കൊന്നും കടലിൽ പോകാൻ കഴിയാതെ മാസങ്ങളായി.

  നിലവിൽ ഉൾനാടൻ മത്സ്യബന്ധന മേഖലയിലും ഇതുതന്നെയാണ് സ്ഥിതി.  മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും ബന്ധപ്പെട്ടവരും മറ്റ് മേഖലകളിൽ ജോലി നോക്കുകയാണ്.