പത്തനംതിട്ട : കെഴവല്ലൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കെഴവല്ലൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടം. കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പള്ളിയുടെ മതിലിൽ ഇടിക്കുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തനംതിട്ടയിൽ നിന്ന് പുനലൂർ വഴി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌എടിസി സൂപ്പർ ഫാസ്റ്റ് ബസ് എതിരെ വന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് കിഴവല്ലൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ കമാനം തകർത്തു. കമാനം ബസിന്റെ മുകളിലേക്ക് വീണ് ബസ് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കൊന്നപത്തനംതിട്ട റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.