ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ | 23 ഫെബ്രുവരി 2023 | #News_Headlines

● ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം.ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. 

● ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂചലനം. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

● അന്തരിച്ച നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ എട്ട് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും.

● നോട്ട് അസാധുവാക്കലിനു പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ നെെജീരിയയില്‍ പണക്ഷാമം രൂക്ഷം. പഴയ നോട്ടുകള്‍ കെെമാറ്റം ചെയ്യാനാകാതെ വന്നതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
MALAYORAM NEWS is licensed under CC BY 4.0