ഇന്നത്തെ പ്രധാന വാർത്തകൾ | 21 ഫെബ്രുവരി 2023 | #News_Headlines

● ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു. ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

● വനിത ട്വന്റി 20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു, നാല് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച് ആറ് പോയിന്റുമായാണ് ഇന്ത്യ അവസാന നാലിലേക്ക് മുന്നേറിയത്. 

● സംസ്ഥാനത്ത്‌ ഗുണ്ടാ ആക്രമണങ്ങളും ലഹരി ഉപയോഗവും തടയാൻ  പൊലീസ്‌ സ്‌റ്റേഷനുകളിൽ  ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ (എഒസിസി).

● കേരളമടക്കം ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ അപകട മുനമ്പില്‍. 2050ഓടെ കനത്ത നാശനഷ്ടമുണ്ടാകുന്ന 100 മേഖലകളുടെ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുള്ള 14 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് ശേഷം, പട്ടികയില്‍ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യം ഇന്ത്യയാണ്.