#Extreme_Winter_Warning : അതിശൈത്യത്തിന് സാധ്യത, വീണ്ടും ശൈത്യ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിശൈത്യ മുന്നറിയിപ്പ് വീണ്ടും.  വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതകാല തരംഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.  ഈ മാസം 15നകം ശീതകാല തരംഗം എത്തുമെന്നാണ് വിലയിരുത്തൽ.

  അതിനിടെ ജമ്മു കശ്മീരിൽ ഹിമപാതമുണ്ടായി.  ഗന്ദർബാൽ ജില്ലയ്ക്ക് സമീപമുള്ള ബൽത്താലിലാണ് ഹിമപാതമുണ്ടായത്.  ഹിമപാതത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.  കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിൽ ഇന്ന് 23 ട്രെയിനുകൾ വൈകി ഓടുന്നു.

  അടുത്ത 24 മണിക്കൂറിനുള്ളിൽ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി.  കൊടും തണുപ്പിനൊപ്പം അന്തരീക്ഷ മലിനീകരണവും ഡൽഹിയിൽ രൂക്ഷമായി തുടരുകയാണ്.