പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ | 05 ജനുവരി 2022.

● സംസ്ഥാന സ്‌കൂൾ കലോത്സവം ; കണ്ണൂർ മുന്നിൽ , സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം.

● സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു.

● ഭീകരാക്രമണങ്ങള്‍ രൂക്ഷമായ കശ്മീരിലേക്ക് കൂടുതല്‍ സൈന്യം. പുതുതായി 18 കമ്പനി സിആര്‍പിഎഫിനെക്കൂടി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. 

● ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്. രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും.
MALAYORAM NEWS is licensed under CC BY 4.0