ബൈക്കിൽ സഞ്ചരിക്കവേ തലയിൽ തേങ്ങാ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. | Accident

ബൈക്ക് യാത്രക്കിടെ തലയിൽ തേങ്ങ വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസിക്ക് ദാരുണാന്ത്യം.  പുറായിൽ അബൂബക്കറിന്റെ മകൻ പി.പി.മുനീർ (49) ആണ് ഇന്ന് പുലർച്ചെ നാലിന് കൊങ്ങന്നൂർ പുനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
  കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ തറവാട്ട് വീട്ടിൽ രോഗിയായ പിതാവിനെ ശുശ്രൂഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.  സൗദി അറേബ്യയിലെ ഹയാൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുൻപാണ് നാട്ടിലെത്തിയത്.