ന്യൂയോർക്ക് : ന്യൂയോര്‍ക്കില്‍ ഒരു സാഹിത്യ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കുത്തേറ്റ
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.
റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി റിപ്പോർട്ട്
ശസ്‌ത്രക്രിയക്ക് വിധേയനായ റുഷ്ദി സംസാരിച്ചു തുടങ്ങിയെന്നും മുറിയില്‍
അല്‍പ ദൂരം നടന്നുവെന്നും സൂചനയുണ്ട്. അതിനിടെ, റുഷ്ദിയെ കുത്തിയ
സംഭവത്തില്‍ പ്രതിയായ ഹാദി മറ്റാര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചതിന് പിന്നാലെ പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രി
എട്ടരയോടെയാണ് ഷറ്റോക്വ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഒരു ചടങ്ങിനിടെ
വേദിയിലേക്കെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിയത്.