സ്മാർട്ഫോൺ വിപണിയിൽ ഇന്ത്യൻ സാന്നിധ്യമാണ് മൈക്രോമാക്‌സ്, അവരുടെ ഡിജിറ്റൽ അപ്ലൈൻസസ് സബ്‌സിഡറി ആയ YU Teliventure (yuplaygod.com) -ന്റെ ഒഫീഷ്യൽ സൈറ്റിൽ ആണ് കൂടുതൽ വിറ്റുവരവുള്ള IN ബ്രാൻഡ് ഫോണുകൾ ഒരു രൂപയ്ക്ക് വിൽക്കുന്നു എന്നരീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
കാർട്ടിലേക്ക് ബുക്ക് ചെയ്ത് പ്രവേശിക്കുമ്പോൾ മാത്രമാണ് ഇത് ഒരു ഡെമോ സൈറ്റ് ആണ് എന്ന ബാനർ പ്രത്യക്ഷപ്പെടുകയുള്ളൂ. നിരവധി പേരാണ് ഇങ്ങനെ നിരാശരായി മടങ്ങിയിട്ടുള്ളത്.
മറ്റ് വിദേശ ബ്രാന്ഡുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായി വ്യത്യസ്ത മോഡലുകൾ വിപണിയിൽ ഇറക്കി മുന്നേറുകയാണ് സിനിമാതാരം അസിന്റെ ഭർത്താവായ രാഹുൽ ശർമ്മയുടെ ഉടമസ്ഥതയിൽ ഉള്ള മൈക്രോമാക്‌സ്.
വിപണിയിൽ വ്യത്യസ്തത കൊണ്ടുവരാനായി കസ്റ്റം ആൻഡ്രോയിഡ് ഡവലപ്പർമാരായ സൈനോജെൻ മോഡുമായി ചേർന്നാണ് YU ബ്രാൻഡിൽ മൊബൈൽ ഫോണുകൾ മൈക്രോമാക്‌സ് വിപണിയിൽ എത്തിച്ചിരുന്നത്.