അത് വ്യാജ വാർത്ത : വെള്ളമില്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റി എന്നത് വ്യാജ വാർത്ത എന്ന് ആരോഗ്യ മന്ത്രി വീണജോർജ്ജ്. | It is fake news: Health Minister Veenageorge said that the operation was postponed due to lack of water.

കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യത്തെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 
നിലവിൽ 7 ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിൽ ഉണ്ട്. 72 കിടപ്പു രോഗികൾ ആശുപത്രിയിൽ ഉണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്.

സിസേറിയനും അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും അഭംഗുരം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുൻപ് നിശ്ചയിച്ച ഇലക്ടീവ് സർജറി (ഹെർണിയയുടെ ശസ്ത്രക്രിയ) പുനക്രമീകരിക്കുകയാണ് ചെയ്തത്. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയിൽ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കുമെന്നും മന്ത്രി പറഞ്ഞു.
6 പേരെ (4 പുരുഷൻമാർ, 2 സ്ത്രീകൾ) സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഒരു കാൻസർ രോഗി ഗുരുതരാവസ്ഥയിലാണുള്ളത്. കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്.
പാലക്കാട് ജില്ലാ കളക്ടർ, ഡിഎംഒ, കോട്ടത്തറ സൂപ്രണ്ട്, ട്രൈബൽ നോഡൽ ഓഫീസർ തുടങ്ങിയവരെ മന്ത്രി അടിയന്തരമായി ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായും, മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനമിയം നടത്തിയിട്ടുണ്ട്.
ശിരുവാണിപ്പുഴയിൽ നിന്നാണ് കോട്ടത്തറ ആശുപത്രിയിൽ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടർന്ന് പുഴയിലെ വെള്ളം ചെളി കലർന്നു. ഇതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം (15.07.22) മുതൽ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തിൽ മോട്ടോർ അടിയന്തിരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവർത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങൾ അധികൃതർ ചെയ്തു.
യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പുതിയൊരു മോട്ടോർ കൂടി ആശുപത്രി വാങ്ങിയിട്ടുണ്ട്. മുൻ പ്രളയ സമയങ്ങളിൽ ചെയ്തിട്ടുള്ള പോലെ ചിറ്റൂരിൽ നിന്നും വെള്ളം ലാബിലും ഓപ്പറേഷൻ തീയറ്ററിലും ലഭ്യമാക്കാൻ ക്രമീകരണം ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയകൾ
Hernia -2
Lscs emergency – 2
Gynacomastia – 1
Lipoma excission -2
ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷൻ (89.6% സ്‌കോർ) ഈ വർഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാർത്ത പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.
 
മന്ത്രി വീണാ ജോര്‍ജിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


"ഇന്ന് രാവിലെ അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ വെള്ളമില്ല, ശസ്ത്രക്രിയകള്‍ മുടങ്ങി രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. പാലക്കാട് ജില്ലാ കളക്ടര്‍, ഡിഎംഒ, കോട്ടത്തറ സൂപ്രണ്ട്, ട്രൈബല്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയവരെ അടിയന്തരമായി ഫോണില്‍ വിളിച്ചു സംസാരിച്ചു.

ശിരുവാണിപ്പുഴയില്‍ നിന്നാണ് കോട്ടത്തറ ആശുപത്രിയില്‍ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പുഴയിലെ വെള്ളം ചെളി കലര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം (15.07.22) മുതല്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തില്‍ മോട്ടോര്‍ അടിയന്തിരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ ചെയ്തു.
യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.പുതിയൊരു മോട്ടോര്‍ കൂടി ആശുപത്രി വാങ്ങിയിട്ടുണ്ട്. മുന്‍ പ്രളയ സമയങ്ങളില്‍ ചെയ്തിട്ടുള്ള പോലെ ചിറ്റൂരില്‍ നിന്നും വെള്ളം ലഭ്യമാക്കാന്‍ ക്രമീകരണം ചെയ്തു. ജില്ലയുടെ ചുമതലയുള്ള ബഹു. ദേവസ്വം, പിന്നോക്കക്ഷേമം വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണനുമായും ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണന്‍ കുട്ടിയുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.
7 ഗര്‍ഭിണികള്‍ പ്രസവത്തിനായി ഇപ്പോള്‍ ലേബര്‍ റൂമില്‍ ഉണ്ട്. 72 കിടപ്പു രോഗികള്‍ ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ എല്ലാ പ്രവര്‍ത്തനങ്ങളും അഭംഗുരം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല.6 പേരെ സുഖം( 4 Male,2 Female) പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഒരു കാന്‍സര്‍ രോഗി ഗുരുതരാവസ്ഥയിലാണുള്ളത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്.
ഒരു മാസം മുന്‍പ് നിശ്ചയിച്ച elective surgery (ഹെര്‍ണിയയുടെ ശസ്ത്രക്രിയ) പുനക്രമീകരിക്കുകയാണ് ചെയ്തത്. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയില്‍ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കും.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയകള്‍
2 Hernia
2 Lscs emergency
1 Gynacomastia
2 Lipoma excission
കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ (89.6% സ്‌കോര്‍) ഈ വര്‍ഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നഭ്യര്‍ത്ഥിക്കുന്നു."
MALAYORAM NEWS is licensed under CC BY 4.0