smoking എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
smoking എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ. #Smoking

 


തളിപ്പറമ്പ്
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.ചപ്പാരപ്പടവ് ചിമ്മിണിച്ചൂട്ടയിലെ പള്ള വീട്ടില്‍ വി.പി.ജമാലുദ്ദീന്‍(28), നെല്ലിപ്പറമ്പ് കുറ്റ്യേരി വില്ലേജ് ഓഫീസിന് സമീപത്തെകുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.നിയാസ്(30)എന്നിവരെയാണ് പിടികൂടിയത്.

ജമാലുദ്ദീനെ ഇന്നലെ രാത്രിപത്തിന് നാടുകാണി നയാര പെട്രോള്‍പമ്പിന് സമീപത്തുവെച്ചും. നിയാസിനെ അണ്ടിക്കളം നന്‍മ ഓഡിറ്റോറിയത്തിന്‌സമീപത്തുവെച്ച് രാത്രി 9 നുമാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

 Two people arrested while smoking ganja and beedi.

പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവിന് കാൽനൂറ്റാണ്ട്... #Kerala_News

 


പൊതുസ്ഥലത്തിരുന്ന് ആഞ്ഞുവലിക്കുന്നതിന് ഇപ്പോൾ പണ്ടത്തെ ആവേശമില്ല. ഓരോ വർഷവും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽനിന്നുതന്നെ ഇത് വ്യക്തം. കോവിഡ് വ്യാപകമായ 2020 മാറ്റി നിർത്തിയാൽ 2016 മുതലുള്ള കണക്ക് പ്രകാരം പൊതുസ്ഥലത്ത് പുകവലിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. പൊതുസ്ഥലത്ത് പുകവലിച്ചാൽ സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രോഡക്ട് ആക്ട് (സി.ഒ.ടി.പി.എ.) വകുപ്പ് നാല് പ്രകാരമാണ് കേസെടുക്കുന്നത്. ഈ നിയമപ്രകാരം 2,000 രൂപ വരെ ഇപ്പോൾ പിഴ ഈടാക്കാം. എന്നാൽ, സംസ്ഥാനത്തിപ്പോഴും 200 രൂപയേ പിഴ ഈടാക്കുന്നുള്ളൂ.

നേരത്തേ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 290 പ്രകാരമായിരുന്നു പുകവലിക്കുന്നതിനും കേസെടുത്തിരുന്നത്. പൊതുശല്യമാകുന്നതിനെതിരേ ചുമത്തുന്ന വകുപ്പാണിത്. 200 രൂപയായിരുന്നു പിഴ. ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് 292-ലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുതിയ നിയമത്തിൽ 1,000 രൂപ വരെ പിഴ ഈടാക്കാം. പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നത് നിരോധിക്കുന്ന കേന്ദ്ര നിയമം 2013-ലാണ് വരുന്നത്. അതോടെയാണ് ഈ നിയമപ്രകാരം കേസെടുത്തു തുടങ്ങിയത്.

പൊതുസ്ഥലങ്ങളിൽ വാശിയോടെ വലിച്ചുതള്ളിയ വിഷപ്പുകയ്ക്ക് അറുതി വരുത്തിയത് 1999-ലെ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവാണ്. ജൂലായ് 12-ന് ആ ഉത്തരവിന് കാൽനൂറ്റാണ്ടാകും.

‘‘പുകവലിക്കുന്നവർ സ്വന്തം ശവക്കുഴി കുഴിക്കുക മാത്രമല്ല, പുകവലിക്കാത്തവരുടെ ജീവനും കൂടിയാണ് അപകടത്തിലാക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെയാണ് അത് ലംഘിക്കുന്നത്’’ - പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവിലെ വാക്കുകളാണിത്‌.

ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന എ.ആർ. ലക്ഷ്മണനും ജസ്റ്റിസ് കെ. നാരായണക്കുറുപ്പും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കോട്ടയം ബി.സി.എം. കോളേജിൽ പ്രൊഫസർ ആയിരുന്ന മോനമ്മ കോക്കാടും കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. രാമകൃഷ്ണനും ആയിരുന്നു പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0