തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.ചപ്പാരപ്പടവ് ചിമ്മിണിച്ചൂട്ടയിലെ പള്ള വീട്ടില്‍ വി.പി.ജമാലുദ്ദീന്‍(28), നെല്ലിപ്പറമ്പ് കുറ്റ്യേരി വില്ലേജ് ഓഫീസിന് സമീപത്തെകുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.നിയാസ്(30)എന്നിവരെയാണ് പിടികൂടിയത്.
ജമാലുദ്ദീനെ ഇന്നലെ രാത്രിപത്തിന് നാടുകാണി നയാര പെട്രോള്‍പമ്പിന് സമീപത്തുവെച്ചും. നിയാസിനെ അണ്ടിക്കളം നന്‍മ ഓഡിറ്റോറിയത്തിന്‌സമീപത്തുവെച്ച് രാത്രി 9 നുമാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.
Two people arrested while smoking ganja and beedi.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.