Tiger എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Tiger എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കടുവയെ പേടിച്ച് വയനാട് : വയനാട് തൂപ്ര വെള്ളക്കെട്ടിന് സമീപം കടുവയെ കണ്ടതായി നാട്ടുകാര്‍ ; ഒരാടിനെ കൂടി പിടികൂടി മയക്കുവെടി വയ്ക്കാന്‍ ശ്രമം #WAYANADTIGERATTACK

 

 


 

പുൽപ്പള്ളി: വയനാട്ടിലെ തുപ്ര ജലസംഭരണിക്ക് സമീപം കടുവയെ കണ്ടതായി നാട്ടുകാർ റിപ്പോർട്ട് ചെയ്തു. തുപ്രയിലും ഒരു കൂട് സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഇന്ന് രാവിലെ തുപ്ര അങ്കണവാടിക്ക് സമീപം ഒരു കടുവ ആടിനെ കൊന്നു. ഒരാഴ്ചയ്ക്കുള്ളിൽ കടുവ പിടിക്കുന്ന അഞ്ചാമത്തെ ആടാണിത്. രാവിലെ പുല്ലരിയാനിലെത്തിയ ഒരു പ്രദേശവാസി കടുവയെ കണ്ടതായി മാധ്യമങ്ങളോട് പറഞ്ഞു.

പുല്ല് വെട്ടുന്നതിനിടയിൽ, സമീപത്ത് കടുവ നടക്കുന്നത് കണ്ടു. അത് ഉടൻ തന്നെ സ്ഥലത്ത് നിന്ന് ഓടിപ്പോയതായും പ്രദേശവാസി പറഞ്ഞു. കടുവയെ കണ്ട സ്ഥലങ്ങളിൽ തിരച്ചിൽ തുടരുകയാണ്.

തെർമൽ ഡ്രോൺ പരിശോധനകളും ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള വനംവകുപ്പിന്റെ സംഘവും കടുവ കാൽനടയായി സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിൽ തിരച്ചിൽ തുടരുകയാണ്.

ഇതുവരെ അഞ്ച് ആടുകളെ കടുവ പിടികൂടിയിട്ടുണ്ട്. കടുവയുടെ ഭീഷണി ഒമ്പത് ദിവസമായി തുടരുന്നു. ഇന്നലെ സൂക്ഷിച്ചിരുന്ന കൂടിന് സമീപം കടുവ എത്തിയെങ്കിലും കുടുങ്ങിയില്ല. കടുവയെ എവിടെ കണ്ടാലും ഉടൻ വെടിവച്ച് പിടികൂടുക എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യം.

13 വയസ്സ് പ്രായമുള്ള ഒരു ആൺ കടുവ ഈ പ്രദേശത്തുണ്ടെന്ന് സംശയിക്കുന്നു. ജാഗ്രത തുടരുന്നു.

പുലിപ്പേടിയിൽ തലവിൽ... #Kerala

ആലക്കോട് : 
ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ കുറുവമ്പൊയിലിൽ പുലി എത്തിയതായി സംശയം. കുറുവമ്പൊയിലിലെ ശ്രീകലയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പറയുന്നത്. ഉടൻതന്നെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയിൽ വീടിന് പുറത്ത് ലൈറ്റ് പ്രകാശിപ്പിക്കണമെന്നും പുറത്ത് ഒറ്റയ്ക്ക് ഇറങ്ങി നടക്കരുതെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ദിവസങ്ങൾക്കു മുമ്പ് ചെറുപുഴയിലും പിന്നീട് പെരിങ്ങോം വയക്കരയിലും ശേഷം എരമം കുറ്റൂർ പഞ്ചായത്തിലും എത്തിയ പുലി തന്നെയാണ് ഇതെന്ന് സംശയിക്കുന്നു.

മലയോരമേഖലയിൽ തോട്ടങ്ങൾ കാടുപിടിച്ചുകിടക്കുന്നതും റോഡരികുകൾ വലിയ കാടായി മാറിയതും മൃഗങ്ങളുടെ സാന്നിധ്യം വർധിക്കാൻ കാരണമായിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി വലിയ കാടുകൾ വെട്ടിത്തെളിച്ചാൽ കാട്ടുമൃഗങ്ങളുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്.

രണ്ട് പല്ലുകൾ തകർന്നു; വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ... #Kerala_News

 


വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയുടെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. കടുവ നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

ഇന്ന് കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ . മൂന്നു ദിവസത്തിനുള്ളിൽ കടുവക്കുന്നത് 4 പശുക്കളെയാണ്. പശുവിനെ കടുവകൊലപ്പെടുത്തിയ താഴെ കിഴക്കേതിൽ സാബുവിന്റെ പറമ്പിൽ വച്ച കൂട്ടിൽ ആണ് രാത്രി 11 മണിയോടെ കുടുങ്ങിയത്.

പശുക്കളുടെ ജഡം തേടിയാണ് വീണ്ടും മാളിയേക്കൽ ബെന്നിയുടെ വീട്ടിലെ തൊഴുത്തിൽ കടുവ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തോൽപ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്. കടുവ കൂട്ടിലായത് നാട്ടുകാർക്ക് ആശ്വാസമാകുകയാണ്. കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കടുവയെ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇന്ന് വന വകുപ്പ് തീരുമാനമെടുക്കും.

മുന്നാറില്‍ വീണ്ടും ഭീതിപടര്‍ത്തി നരഭോജി കടുവകൂട്ടം... #Munnar


 മൂന്നാറിലെ ജനവാസകേന്ദ്രത്തിൽ ഒരു കൂട്ടം കടുവകൾ. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് കടുവകൾ എത്തി. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തിരുന്നു. എസ്റ്റേറ്റിലൂടെ ഒരു കൂട്ടം കടുവകൾ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ കടുവകൾ സ്ഥിരമായി ഇറങ്ങുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.തേയിലത്തോട്ടത്തിന് സമീപം കടുവകൾ നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിരവധി തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശം കൂടിയാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. കടുവയെ തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0