Thiruvananthapuram Medical College എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Thiruvananthapuram Medical College എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മെഡിക്കൽ കോളേജ് ആരോപണം: അന്വേഷണത്തിന്‌ 
നാലംഗ സമിതി #MedicalCollege_Thiruvananthapuram



തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോപണം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവുമൂലം ശസ്‌ത്രക്രിയകൾ മുടങ്ങിയെന്ന വകുപ്പ്‌ മേധാവി ഹാരിസ്‌ ചിറക്കലിന്റെ ആരോപണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാ​ഗം മേധാവി ഡോ. എസ് ​ഗോമതി, കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. എ ടി രാജീവൻ എന്നിവർ ഉൾപ്പെടുന്ന സമിതി ഉപകരണങ്ങളുടെ ലഭ്യത, ശസ്‌ത്രക്രിയ തുടങ്ങിയവയുടെ സ്ഥിതി പരിശോധിക്കും.

ശസ്‌ത്രക്രിയക്കുള്ള പ്രോബ്‌ ഉപകരണത്തിന്റെ വിലവർധനയിൽ കമ്പനിയോട്‌ ആശുപത്രി വിശദീകരണം തേടിയിരുന്നു. 41,300 രൂപയ്‌ക്കാണ്‌ നേരത്തേ വാങ്ങിയിരുന്നത്‌. നിലവിലത്‌ 44,150 രൂപയായി. യൂറോളജി വിഭാഗത്തിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം 67 ലക്ഷം രൂപ നൽകിയിരുന്നു. സർക്കാർ അനുവദിച്ച 37 ലക്ഷം രൂപയും ആശുപത്രി വികസന സമിതി വഴി ചെലവഴിച്ച 30 ലക്ഷവും ഉൾപ്പെടെയാണിത്‌. കിഫ്ബി വഴി രണ്ടരക്കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ നടപടിക്രമം പുരോഗമിക്കുന്നു. കഴിഞ്ഞവർഷം യൂറോളജി വിഭാഗത്തിൽ 2898 ശസ്‌ത്രക്രിയ നടന്നു; 2025 മെയ് 31വരെ 1327 എന്നിങ്ങനെയാണ് കണക്കുകൾ.
 


മെഡിക്കൽ കോളജിലെ ലിഫ്റ്റില്‍ 42 മണിക്കൂർ കുടുങ്ങിയ രോഗിയെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്... #Veena_George

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രോഗി അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0