Thiruvananthapram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Thiruvananthapram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊക്കോ ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക്;2040-ഓടെ വിദേശ ഇറക്കുമതി നിര്‍ത്തലാക്കും #Coco

 


വിദേശ വിപണികളെ ആശ്രയിക്കാതെ കൊക്കോ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങി ഇന്ത്യ. ചോക്ലേറ്റ് പ്രേമികൾക്കും കർഷകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന 'നാഷണൽ മിഷൻ ഓൺ കൊക്കോ' എന്ന ബൃഹത് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിക്കുകയാണ്.

2040-ഓടെ കൊക്കോയുടെ വിദേശ ഇറക്കുമതി പൂർണമായും ഒഴിവാക്കി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ ചോക്ലേറ്റ്, ഭക്ഷണ സംസ്കരണ മേഖലകൾ അതിവേഗം വളരുന്നുണ്ടെങ്കിലും ആവശ്യമായ കൊക്കോയുടെ 20 ശതമാനം താഴെ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്.

പ്രതിവർഷം ഏകദേശം 7200 കോടി രൂപയോളം കൊക്കോ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിക്കുന്നുണ്ട്. 2040 ആകുമ്പോഴേക്കും രാജ്യത്തെ കൊക്കോയുടെ ആവശ്യം 4.67 ലക്ഷം ടണ്ണായി ഉയരുമെന്നതാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കൊക്കോ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന ഈ നാഷണൽ മിഷൻ്റെ ഭാഗമായി ഗവേഷണ പരിശീലനങ്ങൾക്കായി പ്രത്യേക മികവിൻ്റെ കേന്ദ്രങ്ങൾ അഥവാ 'സെൻ്റർ ഓഫ് എക്സലൻസ്' രാജ്യത്ത് സ്ഥാപിക്കും.

കർഷകർക്ക് കൃഷി തുടങ്ങുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തികവും നയപരമായ പിന്തുണയും പദ്ധതി ഉറപ്പാക്കുന്നുണ്ട്.

കൂടാതെ, കൊക്കോയുടെ ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള ഘട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനവും ഒരുക്കും. ലോകത്തെ കൊക്കോ ഉൽപ്പാദനത്തിൻ്റെ ഭൂരിഭാഗവും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ കൈപ്പിടിയിലാണെങ്കിലും, സ്വന്തം മണ്ണിൽ കൊക്കോ വിപ്ലവം സൃഷ്ടിക്കുന്നതിലൂടെ ആ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താനാണ് ഇന്ത്യ  ശ്രമിക്കുന്നത്.

ആമസോൺ തടങ്ങളിൽ നിന്നുള്ള വിളയായ കൊക്കോയ്ക്ക് ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. 15 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ആവശ്യത്തിന് മഴയും ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇത് നന്നായി വളരും. നിലവിൽ ഇന്ത്യയിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കൊക്കോ കൃഷിയിൽ മുന്നിൽ നിൽക്കുന്നത്.

പുതിയ പദ്ധതി വിജയിക്കുന്നതോടെ കർഷകർക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് മാത്രമല്ല, വന്‍തോതിലുള്ള വിദേശനാണ്യം ലാഭിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. വിദേശ ചോക്ലേറ്റുകളോട് വിടപറഞ്ഞ് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന കൊക്കോ ഉപയോഗിച്ചുള്ള ചോക്ലേറ്റുകളിലേക്ക് മാറാനുള്ള വലിയൊരു ചുവടുവെപ്പുകൂടിയാണിത്.

India moves towards self-sufficiency in cocoa production 

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ #Thiruvananthapuram

 


തിരുവനന്തപുരം:
വ്രതശുദ്ധിയുടെ നാളുകൾക്ക് വിരാമമിട്ട് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും. പരപ്പനങ്ങാടിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാർ സ്ഥിരീകരിച്ചു. ഇതോടെ 29 ദിവസം നീണ്ടുനിന്ന റമദാൻ വ്രതാനുഷ്ഠാനത്തിന് സമാപ്തിയായി. വിശ്വാസികൾ നാളെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേരും.

A small festival in the state tomorrow; moon sighting 

സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ #Thiruvananthapuram


തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിലൂടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നവകേരളം എന്ന ലക്ഷ്യത്തോടെ മികച്ച ജനകീയ സാരഥികളെയാണ് ഇത്തവണയും പാർട്ടി രംഗത്തിറക്കിയത്.

75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്ര ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയും സംഘർഷവുമില്ലാത്ത പത്ത് വർഷക്കാലം കഴിഞ്ഞുപോയത്.

56 സിറ്റിങ് എംഎല്‍എമാരുണ്ട്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ജനാധിപത്യ രീതിയിലെ സ്ഥാനാർത്ഥി നിർണയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 ന്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 ന് തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് യു ഡി എഫ്. 

 

സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക

1. മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ

2. ഉദുമ - അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്‌തഫ

4. പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍

5. തളിപ്പറമ്പ്‌ - പി.കെ ശ്യാമള ടീച്ചര്‍

 6. അഴീക്കോട്‌ - കെ.വി സുമേഷ്‌

7. കല്ല്യാശ്ശേരി - എം വിജിന്‍

8. ധര്‍മ്മടം - പിണറായി വിജയന്‍

9. മട്ടന്നൂര്‍ - വി.കെ സനോജ്‌

10. പേരാവൂര്‍ - കെ.കെ ശൈലജ ടീച്ചര്‍

11. തലശ്ശേരി - കാരായി രാജന്‍

12. മാനന്തവാടി - ഒ.ആര്‍ കേളു

13. സുല്‍ത്താന്‍ബത്തേരി - എം.എസ്‌ വിശ്വനാഥന്‍

14. കുറ്റിയാടി - കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍

15. പേരാമ്പ്ര - ടി.പി രാമകൃഷ്‌ണന്‍

16. ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്‌

17. കൊയിലാണ്ടി - കെ ദാസന്‍

18. കോഴിക്കോട്‌ നോര്‍ത്ത്‌ - തോട്ടത്തില്‍ രവീന്ദ്രന്‍

19. ബേപ്പൂര്‍ - പി.എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി - ലിന്റോ ജോസഫ്‌

21. പൊന്നാനി - അഡ്വ. എം.കെ സക്കീര്‍

22. വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍

23. പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ്‌ ഹനീഫ

24. മങ്കട - എം.പി അലവി

25. തൃത്താല - എം.ബി രാജേഷ്‌

26. തരൂര്‍ - പി.പി സുമോദ്‌

27. ആലത്തൂര്‍ - ടി.എം ശശി

28. നെന്മാറ - കെ പ്രേമന്‍

29. ഷൊര്‍ണ്ണൂര്‍ - പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാര്‍

31. കോങ്ങാട്‌ - അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ - എ പ്രഭാകരന്‍

33. കുന്നംകുളം - എ.സി മൊയ്‌തീന്‍

34. ചേലക്കര - യു.ആര്‍ പ്രദീപ്‌

35. മണലൂര്‍ - പ്രൊഫ: സി രവീന്ദ്രനാഥ്‌

36. ഗുരുവായൂര്‍ - എന്‍.കെ അക്‌ബര്‍

37. പുതുക്കാട്‌ - കെ.കെ രാമചന്ദ്രന്‍

38. ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു

39. വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി

40. അങ്കമാലി - സാജു പോള്‍

41. ആലുവ - അഡ്വ. എ.എം ആരിഫ്‌

42. കുന്നത്തുനാട്‌ - പി.വി ശ്രീനിജിന്‍

43. വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി

44. കളമശ്ശേരി - പി രാജീവ്‌

45. തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി - കെ.ജെ മാക്‌സി

47. തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്‌ണന്‍

48. കോതമംഗലം - ആന്റണി ജോണ്‍

49. ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍

50. ദേവികുളം - അഡ്വ. എ രാജ

51. ഏറ്റുമാനൂര്‍ - വി.എന്‍ വാസവന്‍

52. കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍

53. പുതുപ്പള്ളി - കെ.എം രാധാകൃഷ്‌ണന്‍

54. അരൂര്‍ - ദലീമ

55. ആലപ്പുഴ - പി.പി ചിത്തരഞ്‌ജന്‍

56. അമ്പലപ്പുഴ - എച്ച്‌ സലാം

57. കായംകുളം - അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂര്‍ - സജി ചെറിയാന്‍

59. മാവേലിക്കര - എം.എസ്‌ അരുണ്‍ കുമാര്‍

60. ആറന്മുള - വീണാ ജോര്‍ജ്ജ്‌

61. കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍

62. കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍

63. കുണ്ടറ - എസ്‌.എല്‍ സജികുമാര്‍

64. ഇരവിപുരം - എം നൗഷാദ്‌

65. കൊല്ലം - എസ്‌ ജയമോഹന്‍

66. വര്‍ക്കല - അഡ്വ. വി ജോയി

67. ആറ്റിങ്ങല്‍ - ഒ.എസ്‌ അംബിക

68. വാമനപുരം - അഡ്വ. ഡി.കെ മുരളി

69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍

70. വട്ടിയൂര്‍ക്കാവ്‌ - അഡ്വ. വി.കെ പ്രശാന്ത്‌

71. നേമം - വി ശിവന്‍കുട്ടി

72. കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്‌

73. അരുവിക്കര - അഡ്വ. ജി സ്റ്റീഫന്‍

74. നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍

75. പാറശ്ശാല - സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

1. കുന്നമംഗലം - പി.ടി.എ റഹീം

2. താനൂര്‍ - വി അബ്‌ദുറഹ്മാന്‍

3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍

4. നിലമ്പൂര്‍ - യു ഷറഫലി

5. തവനൂര്‍ - ഡോ. കെ.ടി ജലീല്‍

6. ചവറ - ഡോ: സുജിത്‌ വിജയന്‍

മാഹി - അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

Assembly elections, CPI(M) announces candidate list MVGovindan

 

'സ്പാർക്കിലെ ഡാറ്റ ചോർന്നിട്ടില്ല'; സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു #Thiruvananthapuram


തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സേവന-വേതന വിവരങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്ക്' സോഫ്റ്റ്‌വെയറിൽ നിന്നുള്ള വിവരങ്ങൾ ചോർത്തി സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണം തള്ളി സംസ്ഥാന സർക്കാർ. വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

മതിയായ തെളിവുകൾ ഇല്ലാതെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിവരചോർച്ചയ്ക്ക് സാങ്കേതിക തെളിവുകളോ രേഖകളുടെ പിൻബലമോ ഇല്ല. ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം അയച്ചത് ഭരണഘടനാപരമാണ്. ബജറ്റിലെ ഉറപ്പ് നടപ്പാക്കിയെന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സർക്കാർ വ്യക്തമാക്കി.

അയച്ച സന്ദേശങ്ങൾക്ക് രാഷ്ട്രീയ സ്വഭാവമില്ല. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയെന്ന ആക്ഷേപം ഹർജിക്കാരുടെ അനുമാനം മാത്രമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേരിലല്ല സന്ദേശം അയച്ചത്. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലാത്ത സമയത്താണ് സന്ദേശം അയച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തി സ്വകാര്യത ലംഘിച്ചിട്ടില്ല. നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ചെന്ന വാദം വസ്തുതാ വിരുദ്ധമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാർക്ക് സന്ദേശമയച്ചത് ഭരണനിർവഹണത്തിൻ്റെ ഭാഗമാണ്. സർക്കാർ ജീവനക്കാർക്ക് നൽകുന്ന സേവനങ്ങളുടെ പ്രയോജനം അറിയിക്കുകയാണ്. ഹർജിക്കാരുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചിട്ടില്ല. സർക്കാരിൻ്റെ മാനവ വിഭവശേഷി വിവരങ്ങൾ ഉൾപ്പെടുന്ന സംരംഭമാണ് സ്പാർക്ക്. ജീവനക്കാർക്ക് ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി 2024 ജൂലൈ 10ന് നിയമസഭയെ അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ തീരുമാനമാണ് വാട്സ് ആപ്പ് സന്ദേശം വഴി അയച്ചത്. വാട്സ് ആപ് സന്ദേശത്തിലൂടെ തീരുമാനം അറിയിച്ചത് ജീവനക്കാരെ പ്രചോദിപ്പിക്കാനാണ്. സർക്കാരിൻ്റെ ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ചെയ്തത്. ഇത് സർക്കാരും ജീവനക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമാണ്. സർക്കാർ ജീവനക്കാർക്ക് സന്ദേശം അയച്ചത് സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണെന്നും സർക്കാർ വ്യക്തമാക്കി. 

 Spark data not leaked; State government explains in High Court

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0