TALASSERI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
TALASSERI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

റിജിത്ത് വധക്കേസ്; മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി.. #CRIME

 

 

തലശ്ശേരി: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിൽ  9 ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് പ്രതികൾ. പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി.

ഇവർക്കുള്ള ശിക്ഷ ജനുവരി എഴിന് വിധിക്കും. 2005 ഒക്ടോബർ 3നായിരുന്നു കേസിനാസ്പദമായ സംഭവം.

കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായ റിജിത്തിനെ ആർഎസ്എസ് - ബിജെപി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. 9 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. വിധിയിൽ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ടകാലം കാത്തിരിക്കേണ്ടി വന്നുവെന്നും റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു.

തലശ്ശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച്‌ മാതാവ് മരിച്ചു... #Accident

 


 തലശ്ശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച്‌ മാതാവ് മരിച്ചു. മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപം നടന്ന അപകടത്തില്‍ ധർമടം മീത്തലെപീടിക പുളിക്കൂലില്‍ ചന്ദ്രങ്കണ്ടി ഹൗസില്‍ പാലത്തില്‍ റുഖിയ(63) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നോടെ റുഖിയയും മകള്‍ ആരിഫയും സഞ്ചരിച്ച സ്കൂട്ടറാണ് ഇടിച്ചത്. തലശ്ശേരിയില്‍നിന്ന് അഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ റുഖിയയെ പള്ളൂർ ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആരിഫയ്ക്കും പരിക്കേറ്റു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോർച്ചറിയില്‍.

ഭർത്താവ്: ചന്ദ്രങ്കണ്ടി അസ്സു. മറ്റുമക്കള്‍: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന. മരുമക്കള്‍: സിറാജ് (എടക്കാട്), സീനത്ത് (ആറ്റടപ്പ), സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീൻ (എടക്കാട്), ഇല്യാസ് (പെരിങ്ങാടി). ഖബറടക്കം ഇന്ന് ധർമടം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.

തലശ്ശേരിയിൽ എംഡിഎംഎയുമായി യുവതി അറസ്‌റ്റിൽ... #Crime_News

തലശ്ശേരി: തലശ്ശേരിയിൽ എംഡിഎംഎയുമായി യുവതി അറസ്‌റ്റിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ റെയ്‌ഡിലാണ് 10.5 ഗ്രാം എം.ഡി.എം.എയുമായിചാലിൽ സ്വദേശിനി പി.കെ. റുബൈദ അറസ്‌റ്റിലായത്. 

കുയ്യാലിയിൽ ഇവർ വാടകയ്ക്കു താമസിക്കുന്ന ക്വാട്ടേഴ് സിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചുവച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0