Organ Mafia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Organ Mafia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അവയവക്കടത്ത് കേസ്; പ്രധാനപ്രതി പിടിയിൽ.... #Crime_News

 


കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.

ഹൈദ​രാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്തായിരുന്നു.

അവയവക്കടത്ത് കേസ് ; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് ... #Sabith

 


നെടുമ്പാശേരി അവയവക്കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതി സാബിത് നാസർ ഇറാനിലേക്ക് കൊണ്ടുപോയ പാലക്കാട് സ്വദേശി ഷമീർ ബാങ്കോക്കിലാണ്.

അവയവ കടത്തിൻ്റെ പ്രധാന കണ്ണി ഹൈദരാബാദിലാണെന്ന് പ്രതി സാബിത്ത് മൊഴി നൽകി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവക്കടത്ത് സംഘത്തിൻ്റെ ഭാഗമാണ് സാബിത്തെന്ന് പോലീസ് കണ്ടെത്തി. അന്വേഷണം അവിടേക്ക് നീട്ടാനാണ് നീക്കം. കേസിൽ ഇരയായ പാലക്കാട് സ്വദേശി ഷമീർ ബാങ്കോക്കിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ബാങ്കോക്കിൽ നിന്ന് നാട്ടിലെ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതായി വാർഡ് കൗൺസിലർ മൻസൂർ മണലഞ്ചേരി പറഞ്ഞു.

അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുമ്പ് സാബിത്ത് ഇറാനിലേക്ക് ആളുകളെ കടത്തിയതായി കണ്ടെത്തിയിരുന്നു. കൈകാലുകൾ നഷ്ടപ്പെട്ടവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാബിത്തിനെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്യും.

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് ; വിദേശത്തേക്ക് പോയവര്‍ തിരിച്ചെത്തിയിട്ടില്ല ... #Sabith

 


കൊച്ചിയിലെ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്‌റ്റിലായ സാബിത്ത് രണ്ടാഴ്‌ച മുമ്പ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനംരൂപീകരിക്കാൻ തീരുമാനിച്ചു.
ഏതൊക്കെ അവയവങ്ങളാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. വൃക്കയ്ക്ക് പുറമെ കരളിൻ്റെ ഒരു ഭാഗവും കച്ചവടം നടത്തിയതായി സംശയിക്കുന്നു. അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരിച്ചെത്തിയില്ല. ഇവർക്ക് എന്ത് സംഭവിച്ചുവെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ വിലാസത്തിലാണ് സാബിത്തിന് പാസ്പോർട്ട് ലഭിച്ചത്. മനുഷ്യക്കടത്തിന് വിധേയരായ പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാഫിയകൾ തമ്മിലുള്ള തർക്കമാണ് വിവരം പുറത്തായതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.


മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് സാബിത്ത് അവയവക്കടത്തിന് ഇറാനിലേക്ക് കൊണ്ടുവന്നത്. ഒരാളെ എത്തിച്ചതിന് പ്രതികൾ 60 ലക്ഷം രൂപ കൈപ്പറ്റി. അവയവം ദാനം ചെയ്തയാൾക്ക് 10 ലക്ഷം രൂപയും നൽകി.

വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും തയ്യാറാക്കിയാണ് പ്രതികൾ ഇറാനിലേക്ക് ആളുകളെ എത്തിച്ചത്. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയ ചില ഇതര സംസ്ഥാന തൊഴിലാളികളെയും സാബിത്ത് ഇറാനിലെത്തിച്ചു. അവയവക്കടത്തിന് കൊണ്ടുപോയവരിൽ ചിലർ ഇറാനിൽ മരിച്ചതായും വിവരമുണ്ട്.

കൊച്ചിക്ക് പുറമെ കാസർകോട് ജില്ലയിൽ നിന്നാണ് കൂടുതൽ മലയാളികളെ അവയവക്കടത്തിന് ഇറാനിലേക്ക് കൊണ്ടുവന്നത്. കേന്ദ്ര ഏജൻസികൾ പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കൊച്ചി നെടുമ്പാശേരിയിൽ വെച്ച് സാബിത്തിനെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്ന് അവയവക്കടത്തിന് സംഘം ഇറാനിലേക്ക് പോയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ വിവരം ശേഖരിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന സാബിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0