Kerala Wayanad Land Slide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala Wayanad Land Slide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി... #Kerala

 


വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും വയനാട്ടിലേക്ക് പുറപ്പെടുക. കൽപറ്റ SKMJ സ്കൂളിൽ പ്രത്യേകം സജ്ജികരിച്ച ഹെലിപാഡിൽ ഹെലികോപ്പ്റ്ററുകൾ ഇറങ്ങും. 12 മണിമുതൽ 3 മണിവരെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. മുഖ്യമന്ത്രി ഗവർണർ ചീഫ് സെക്രട്ടറി കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 12.15ഓടെ ഹെലികോപ്ടർ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും. തുടർന്ന് കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും

വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം... #Earthquake

 


വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലിൽ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കൽ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം.

പിണങ്ങോടും അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പായുന്നു. ജനലുകൾ ഇളകിവീണുവെന്നും പ്രദേശവാസികൾ പറയുന്നു. മോറിക്കപ്പിലും ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറയുന്നു. കുറിച്യാർ മല, അമ്പലവയൽ, നെന്മേനി, പാടിപ്പറമ്പ് മേഖലയിലും അസാധാരണ ശബ്ദം ഉണ്ടായി.

എട്ടാംനാൾ സാഹസികദൗത്യം: പരിശോധന വനമേഖലയിലും ചാലിയാർ തീരത്തും; തിരച്ചിലിന് എസ്.ഒ.ജി കമാൻഡോകളും... #Wayanad_Landslide

വയനാട്ടിലെ ദുരന്തമേഖലകളിൽ എട്ടാംദിനവും തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് കുറേകൂടി വെല്ലുവിളി നിറഞ്ഞ പരിശോധനയാണ് ഇന്ന് നടക്കുക. ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് എസ്.ഒ.ജി കമാൻഡോകളും സൈനികരും തിരച്ചിൽ നടത്തുന്നത്. കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകൽവരെ പരിശോധന നീളും. അതിസാഹസികമാണ് ഇതുവഴിയുള്ള തിരച്ചിൽ.

മൂന്ന്‌ വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. പുഞ്ചിരിമട്ടംമുതൽ താഴെവരെ സാധാരണയായി നടക്കുന്ന പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യം. നിലമ്പൂർ, മേപ്പാടി വനം ഡിവിഷനുകൾക്ക് കീഴിലാണ് പുതിയ ദൗത്യം നടക്കുന്ന പ്രദേശങ്ങൾ. വന്യമൃ​ഗങ്ങൾ ധാരാളമായി കാണപ്പെടുന്ന മേഖലയുമാണിത്. മൂന്നാംഘട്ട തിരച്ചിലിൽ ചാലിയാർ പുഴയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട്.

സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദ​ഗ്ധ പരിശീലനം ലഭിച്ച കമാൻഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണൽ ഋഷി രാധാകൃഷ്ണൻ ദൗത്യത്തിന് നേതൃത്വം നൽകും. ആറുപേർ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിൽ തിരച്ചിൽ നടത്തുകയെന്ന് എ.ഡി.ജി.പി. എം.ആർ അജിത് കുമാർ പറഞ്ഞു.

'രണ്ട് വനംവകുപ്പ് ജീവനക്കാരും നാല് സൈനികരും അടങ്ങുന്നതാണ് ആദ്യ സംഘം. നാല് കമാൻഡോകളും രണ്ട് സൈനികരുമടങ്ങുന്നതാണ് രണ്ടാമത്തെ സംഘം. വനംവകുപ്പ് ജീവനക്കാരെ ​ഗൈഡുകളായാണ് സംഘത്തിൽ എടുത്തിരിക്കുന്നത്. രണ്ട് സംഘങ്ങളേയും സൂചിപ്പാറ ഭാ​ഗത്ത് എയർഡ്രോപ്പ് ചെയ്യും. സാധാരണ രീതിയിൽ ചെന്നെത്താൻ പ്രയാസമുള്ള വനമേഖലകൾക്ക് ഉള്ളിലേക്കുള്ള തിരച്ചിലാണ് ലക്ഷ്യം.

ഇവിടെനിന്ന് മൃതദേഹങ്ങൾ കിട്ടിയാൽ എയർ ലിഫ്റ്റ് ചെയ്യും. കോഴിക്കോടുനിന്ന് നേവിയുടെ ഹെലികോപ്റ്റർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥ പ്രതികൂലമാണ്. അനുകൂല സാഹചര്യം അനുസരിച്ചാകും മിഷൻ ആരംഭിക്കുക', എ.ഡി.ജി.പി വ്യക്തമാക്കി.

പുഴയുടെ ഭാ​ഗങ്ങളിലേക്ക് തിരച്ചിൽ കൂടുതലായി കേന്ദ്രീകരിക്കുമെന്നും അതോടൊപ്പം മറ്റിടങ്ങളിലെ തിരച്ചിലും തുടരുമെന്ന് ജില്ലാ കളക്ടർ മേഘശ്രീ പറഞ്ഞു. 'നേരത്തേ ആറ് സോണുകളായിട്ടായിരുന്നു തിരച്ചിൽ നടത്തിവന്നത്. എന്നാൽ, ഈ മേഖലകളിൽനിന്ന് ഇപ്പോൾ മൃതദേഹങ്ങൾ കിട്ടുന്നത് കുറവാണ്. അതിനാലാണ് പുഴയുടെ ഭാ​ഗങ്ങളിലേക്ക് കൂടുതൽ തിരച്ചിൽ നടത്താൻ ഉദ്ദേശിക്കുന്ന്. തിരച്ചിൽനടത്തേണ്ട സ്ഥലങ്ങൾ മാർക്ക് ചെയ്യുന്നുണ്ട്. 40 ടീമുകളാണ് നിലവിൽ ദുരന്തമുഖത്ത് തിരച്ചിലിന് ഉള്ളത്. വിവിധ സേനാവിഭാ​ഗങ്ങളിലെ 1300-ൽ അധികം അം​ഗങ്ങളും 1000-ൽ അധികം സന്നദ്ധപ്രവർത്തകരുമുണ്ട്', കളക്ടർ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0