Indianrailway എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Indianrailway എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പുതുവത്സര സമ്മാനവുമായി റെയിൽവേ; ചില ട്രെയിനുകളുടെ യാത്ര സമയം കുറച്ചു, ലാഭം ഒന്നര മണിക്കൂർ വരെ

 


തിരുവനന്തപുരം:മലയാളികൾക്ക് പുതുവത്സര സമ്മാനവുമായി റെയില്‍വേ. കൊല്ലം-ചെന്നൈ എക്സ്പ്രസ്സിൻ്റെ യാത്രാ സമയം 1 മണിക്കൂർ 25 മിനിറ്റ് കുറച്ചു. രാവിലെ 7.30ന് താംബരത്ത് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ രാവിലെ 6.05ന് എത്തും. ഇതോടെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ നിന്ന് ചെന്നൈയിലേക്ക് ഏറ്റവും വേഗത്തിലെത്തുന്ന ട്രെയിനായി കൊല്ലം-ചെന്നൈ എക്സ്പ്രസ് മാറി.

ഗുരുവായൂര്‍ എക്സ്പ്രസ് (16127), മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16159), കൊല്ലം എക്സ്പ്രസ് (16102) എന്നീ ട്രെയിനുകൾ ജനുവരി 1 മുതൽ കൂടുതൽ വേഗത്തില്‍ ഓടുമെന്നാണ് റെയിൽവേ നൽകിയ അറിയിപ്പ്. രാത്രി 10.20ന് എഗ്മോറിൽ നിന്ന് പുറപ്പെട്ടിരുന്ന ഗുരുവായൂർ എക്സ്പ്രസ് ഇനി മുതൽ 10.40ന് പുറപ്പെടും.

ഗുരുവായൂരിൽ എത്തിച്ചേരുന്ന സമയത്തിൽ മാറ്റമില്ല. എഗ്മോറിൽ നിന്ന് രാത്രി 8.45ന് പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് ഇനി മുതൽ 9.05നാണ് പുറപ്പെടുക. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പുനലൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ-മധുര എക്സ്പ്രസ്, കൊല്ലം മെമു എന്നിവയുടെ സമയക്രമത്തിലും താൽക്കാലിക മാറ്റം വരുത്തിയിട്ടുണ്ട്.  

Travel time of some trains reduced, saving up to an hour and a half


പെരുമഴ: സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു.... #indianrailway


കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.

തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. തിരുനെൽവേലിയിൽ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ(ട്രെയിൻ നമ്പർ 19577) സമയം പുനഃക്രമീകരിച്ചു. 9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂ. തിരുനെൽവേലിയിൽ എത്തിച്ചേരേണ്ട 19578 ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സ്‌ വൈകിയതാണ് കാരണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0