Honor_Killing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Honor_Killing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആത്മഹത്യയെന്ന്‍ വരുത്തിതീര്‍ക്കാന്‍ ശ്രമം ദുരഭിമാനക്കൊല; മകളെ ശ്വാസം മുട്ടിച്ചു കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ


കരീംനഗർ:
 പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച 17 വയസ്സുകാരിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. തെലങ്കാനയിലെ കരീംനഗറിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിട്ടുമാറാത്ത വയറുവേദനയെത്തുടർന്ന് മകൾ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മാതാപിതാക്കൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി. 

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ,  ഗ്രാമത്തിലെ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് മാതാപിതാക്കൾ പലതവണ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.

ഇതേത്തുടർന്ന് പ്രകോപിതരായ ദമ്പതികൾ പെണ്‍കുട്ടിയെ നിർബന്ധപൂർവ്വം കീടനാശിനി കുടിപ്പിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിച്ചത്. ദമ്പതികളെ  ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Parents kill 17 year old daughter

ദുരഭിമാനക്കൊല; ഗർഭിണിയായ 19-കാരിയായ മകളെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി #BANGALORE



ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാനക്കൊല. 19 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ ഭർത്താവിനും ബന്ധുക്കൾക്കും പരിക്കേറ്റു. കേസിൽ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രാത്രി ഹുബ്ബള്ളിയിലെ ഇനാംവീരപൂർ ഗ്രാമത്തിൽ ഒരു ദാരുണമായ കൊലപാതകം നടന്നു. പ്രദേശവാസിയായ വിവേകാനന്ദന്റെ ഭാര്യ മാന്യത പാട്ടീൽ കൊല്ലപ്പെട്ടു. കേസിൽ മാന്യതയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീൽ, ബന്ധുക്കളായ അരുണും വീരണ്ണയും എന്നിവരെ ഹുബ്ബള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന മാന്യതയും വിവേകാനന്ദനും ജൂൺ 19 ന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് വിവാഹിതരായി.

ഇതിനുശേഷം അവർ ഹാവേരിയിലേക്ക് താമസം മാറി. ഇരു കുടുംബങ്ങളിലെയും കുടുംബാംഗങ്ങളെ വിളിച്ച് പോലീസ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയായിരുന്നു. ഇതിനിടയിൽ, ഗർഭിണിയായ മാന്യതയുമായി വിവേകാനന്ദൻ ഹുബ്ബള്ളിയിലേക്ക് മടങ്ങി.

മാന്യതയുടെ അച്ഛൻ പ്രകാശും ബന്ധുക്കളും ഇന്നലെ രാത്രി ആയുധങ്ങളുമായി ഇവിടെ എത്തി. ലോഹ വടി കൊണ്ട് അടിച്ചും പിക്കാക്സ് കൊണ്ട് കുത്തിയുമാണ് അവർ കൊലപാതകം നടത്തിയത്. തടയാൻ എത്തിയ വിവേകാനന്ദനെയും ബന്ധുക്കളെയും അവർ ആക്രമിച്ചു. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹുബ്ബള്ളി പോലീസ് പറഞ്ഞു.

 Honor killing Karnataka father and relatives arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0