DRDO എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DRDO എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അസ്ത്ര' മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ #Astra_Missile

 
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ (BVRAAM) 'അസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). വ്യോമസേനയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ കൃത്യതയോടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഒഡീഷയിലെ ചാന്ദിപുരില്‍ വെള്ളിയാഴ്ചയാണ് പരീക്ഷണം നടന്നത്.

സുഖോയ്-30 എംകെ-1-ന് സമാനമായ പ്ലാറ്റ്‌ഫോമില്‍നിന്നാണ് അസ്ത്രയുടെ വിക്ഷേപണം നടന്നത്. അതിവേഗ ആളില്ലാ വ്യോമസംവിധാനങ്ങളെ അസ്ത്ര വിജയകരമായി തകര്‍ത്തു. ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും എതിരിടുന്നതിനുമായി തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി (RF) സീക്കറും അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷിയുടെ വികസനത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയില്‍ നൂതന ഗതിനിർണയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് ( എച്ച്.എ.എല്‍) അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡിആര്‍ഡിഒ അസ്ത്ര മിസൈല്‍ വികസിപ്പിച്ചത്. 

ഇന്ത്യൻ സൈന്യത്തിന് ഇനി 'ഉഗ്ര' ശക്തി ; അത്യാധുനിക റൈഫിൾ വികസിപ്പിച്ച് ഡിആർഡിഒ #UgraRifles

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആർഡിഒ.  ഡിആർഡിഒയും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനവും സംയുക്തമായാണ് ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന റൈഫിൾ വികസിപ്പിച്ചത്.  സ്വകാര്യ ഏജൻസിയായ ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പൂനെ ആസ്ഥാനമായുള്ള ഡിആർഡിഒയുടെ ആയുധ ഗവേഷണ വികസന സ്ഥാപനമാണ് 7.62*51 കാലിബർ റൈഫിൾ ആദ്യമായി വികസിപ്പിച്ചെടുത്തത്.  ഉഗ്രത്തിന് 500 മീറ്റർ പരിധിയുണ്ട്, 4 കിലോഗ്രാമിൽ താഴെയാണ് ഭാരം.  ഇതിന് 20 റൗണ്ട് മാഗസിൻ ശേഷിയുമുണ്ട്.  സിംഗിൾ, ഫുൾ, ഓട്ടോ മോഡിൽ ഫയർ ചെയ്യാം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0