Arjun Family എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Arjun Family എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അർജുൻ്റെ കുടുംബത്തെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസ്... CRIME_NEWS

 


ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസ്. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂർ സി ഐ അറിയിച്ചു.

അതേസമയം അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണബാങ്കിൽ ജോലിനൽകി സർക്കാർ ഉത്തരവിറക്കി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നടത്തിയത്. സാമൂഹികപ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കാൻ നിയമത്തിൽ ഇളവുനൽകിക്കൊണ്ടാണ് സർക്കാർ തീരുമാനം എടുത്തുതെന്ന് മന്ത്രി വി.എൻ. വാസവൻ ഫേയ്സ് ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി വ്യക്തമാക്കി.

അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം: പൊലീസ് കേസെടുത്തു... #Arjun

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. അര്‍ജുന്റെ അമ്മയുടെ സഹോദരി നല്‍കിയ പരാതി പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ അര്‍ജുന്റെ കുടുംബം മന്ത്രി പി എ മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. 
അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സൈന്യം ഇറങ്ങിയ ദിവസം അമ്മ ഷീല വൈകാരികമായി നടത്തിയ പ്രതികരണത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കുടുംബത്തിന് നേരെ ചിലര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തിരുന്നു, സൈബര്‍ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികള്‍ക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് സൈബര്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ വീഡിയോകളുള്‍പ്പെടെ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0