ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ മൂന്ന് പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ നാല് വയസ്സുകാരിയായ കുട്ടിയും ഉൾപ്പെടുന്നു. അമരമ്പലത്തെ ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് നാല് വയസ്സുകാരിക്ക് രോഗം ബാധിച്ചതെങ്കിൽ, പാലുണ്ടയിൽ നിന്ന് മന്തി കഴിച്ച രണ്ട് പേർക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.
ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏകദേശം 23 പേർക്ക് ഷിഗെല്ല രോഗലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്. വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവർ ചികിത്സ തേടിയെത്തിയത്. രോഗബാധയ്ക്ക് കാരണമായി എന്ന് കരുതുന്ന കടകൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ പേരുടെ പരിശോധനാഫലങ്ങൾ ഉടൻ വരുമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൂടുതൽ പേർ ചികിത്സ തേടിയെത്തിയത് ആശങ്ക ഉയർത്തിയിട്ടുണ്ട്. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയുമാണ് ഷിഗെല്ല പകരുന്നത്. കടുത്ത പനി, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നുമുതൽ ഏഴ് ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
രോഗവ്യാപനം തടയാൻ ശുചീകരണം ഉൾപ്പെടെയുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചുവെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയവയാണ് ഷിഗെല്ലയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ.

Hashtags: #Shigella #Malappuram #KeralaHealth #PublicHealth #DiseaseAlert #HealthNews #നിലമ്പൂർ #ഷിഗെല്ല
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.