കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ; പീഡനക്കേസിൽ ഒളിവിൽ പോയ ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് #KochiDoctor

Post Image
കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽഫോണിൽ ഒട്ടേറെ യുവതികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളിൽനിന്ന് പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. ജോൺസൺ കെ വർഗീസ്(41) ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസ് നീക്കം.

യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർഗീസിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.


Hashtags: #കൊച്ചി #ഡോക്ടർ #പീഡനം #ഒളിവിൽ #ക്രൈംന്യൂസ് #കേരളം #Kochi #Doctor #CrimeNewsKerala #Absconding
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0