മലപ്പുറം: അമിതമായ അളവിൽ മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശപ്രകാരം കോഴിക്കോട് സീനിയർ ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടർ പെൺകുട്ടിയുടെ മലപ്പുറം അരീക്കോട്ടെ വീട്ടിലെത്തി മൊഴിയെടുത്തു. കുട്ടി ചികിത്സ തേടിയ ആശുപത്രിയിൽനിന്ന് ചികിത്സാരേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.
ക്രീം ഓൺലൈൻ വഴി വിറ്റ ‘എഫ് ട്യൂൺ’ കമ്പനിക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തിരുന്നു. അരീക്കോട് എസ്എച്ച്ഒ എസ് എസ് വിഷ്ണുവിനാണ് അന്വേഷണ ചുമതല. വിശ്വാസവഞ്ചന, വഞ്ചന, വിഷാംശമുള്ളതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ വസ്തുക്കളുടെ വിൽപ്പന, വ്യാജമോ മായംചേർത്തതോ ആയ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായസംഹിത, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ ഗുരുതര വകുപ്പുകളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കെമിക്കൽ ലാബ് പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ ശരീരത്തിൽ മെർക്കുറി എങ്ങനെ എത്തി എന്ന് കണ്ടെത്താൻ നെഫ്രോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. എസ് ഗൗരി നടത്തിയ അന്വേഷണത്തിലാണ് മുഖകാന്തിക്ക് തേച്ച ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്. കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ 12500 പിപിഎം മെർക്കുറി (1.25 ശതമാനം) അടങ്ങിയതായി കണ്ടെത്തി. ഇത് ഇന്ത്യയിൽ അനുവദനീയമായ പരിധിയുടെ 12,500 മടങ്ങാണ്. ഒരു വർഷത്തോളമാണ് പെൺകുട്ടി ഈ ക്രീം ഉപയോഗിച്ചത്. ഇൻഫ്ലുവൻസർമാർ വഴിയായിരുന്നു ക്രീമിന്റെ പ്രധാന പ്രചാരണം. വിവാദത്തെ തുടർന്ന് കമ്പനിയുടെ സമൂഹമാധ്യമ സൈറ്റുകൾ നിലവിൽ പൂട്ടിയിരിക്കുകയാണ്. "ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരാൻ കാരണമായ ഫെയ്സ് ക്രീം പലരും ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞു. മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്ന് കരുതിയാണ് അനുഭവം തുറന്നുപറഞ്ഞത്" എന്ന് രോഗബാധിതയായ പെൺകുട്ടി പറഞ്ഞു.
വെളുക്കാൻ തേച്ച ഫെയർനെസ് ക്രീം ജീവിതം അപകടത്തിലാക്കുന്നത് തുടർക്കഥയാണ്. വ്യാജ ഫെയർനെസ് ക്രീം ഉപയോഗം തടയാൻ 2023-ൽ സർക്കാർ 'ഓപ്പറേഷൻ സൗന്ദര്യ' എന്ന പേരിൽ വ്യാപക പരിശോധന നടത്തിയിരുന്നു. അന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും നിരവധി വിൽപ്പനശാലകൾ പൂട്ടുകയും ചെയ്തിരുന്നു. 2025-ലും സമാനമായ പരിശോധനകൾ നടന്നിരുന്നെങ്കിലും, അത്തരം നടപടികൾ നിലച്ചതോടെ സമൂഹമാധ്യമ വ്ലോഗർമാർക്ക് പണം നൽകി വിൽപ്പന വീണ്ടും വ്യാപകമാവുകയായിരുന്നു. 2023 ഫെബ്രുവരിയിൽ മലപ്പുറത്ത് എട്ടുപേരിൽ ഗുരുതര വൃക്കരോഗം കണ്ടെത്തിയിരുന്നു. അന്ന് 14 വയസ്സുകാരിക്ക് വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെംബ്രേനസ് നെഫ്രോപതി രോഗം സ്ഥിരീകരിച്ചിരുന്നു. രോഗിയുടെ ബന്ധുവിനും ഒരു യുവാവിനും സമാനമായ രോഗം സ്ഥിരീകരിച്ചതും അന്ന് വാർത്തയായിരുന്നു.

Hashtags: #FairnessCream #HealthRisk #MercuryPoisoning #KidneyDisease #KeralaNews #ConsumerAlert #FTune #Malappuram
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.