അഭിറാം കൊലക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. കേസിലെ ഗൗരവവും പ്രതിയുടെ മാനസികാവസ്ഥയും പരിഗണിച്ചാണ് നിർണായകമായ ഈ തീരുമാനം.
പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ സ്ഥിരം കുറ്റവാളിയുടേതിന് സമാനമായ മനോനിലയാണ് പ്രതിക്കുള്ളതെന്ന് വിലയിരുത്തിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച പോലീസ് റിപ്പോർട്ടും വിശദമായി പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിച്ചത്.
അതേസമയം, അഭിറാമിൻ്റെ തലയോട്ടിക്കേറ്റ പരുക്ക് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയായ പതിനേഴുകാരനാണ് അഭിരാമിനെ തേങ്ങ കൊണ്ട് തലയ്ക്ക് ഇടിച്ചത്. പതിനേഴുകാരനെ കൗൺസിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
അഭിരാമിനെ സംഭവസ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തർക്കത്തിനിടെ തേങ്ങ കൊണ്ട് തലയ്ക്ക് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയിൽ ബോധം പോയ അഭിരാമിനെ അവിടെ ഉപേക്ഷിച്ച് പുറത്തുപോയ പ്രതി കൂട്ടാളി ഉമറിനെയും വിളിച്ച് മടങ്ങിയെത്തി. പിന്നീട് അഭിരാമിനെ ഉണർത്തിയ ശേഷം ഇരുവരും ചേർന്നാണ് ബെൽറ്റ് മുറുക്കിയും മറ്റും കൊലപാതകം നടത്തിയത്.

Hashtags: #അഭിറാംകൊലക്കേസ് #ജുവനൈൽജസ്റ്റിസ് #കേരളവാർത്ത #ക്രൈംന്യൂസ്
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.