48 മണിക്കൂറിലധികം കസ്റ്റഡിയിൽ: സർക്കാർ ജീവനക്കാർ സസ്പെൻഷനിലായതായി കണക്കാക്കാം സുപ്രധാന വിധിയുമായി സുപ്രീം കോടതി #GovtEmployee

Post Image
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരൻ സസ്പെൻഷനിലായതായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക ഉത്തരവുകളുടെ ആവശ്യമില്ലെന്നും ജസ്റ്റിസ് ജെബി.പർദിവാല, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതിയായ ബിഹാർ സദർ ആശുപത്രി മാനേജരുടെ ജാമ്യം റദ്ദാക്കിയ പട്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് സെഷൻസ് കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രിയിലെ മാനേജർ/അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഉദ്യോഗസ്ഥനാണ് അപ്പീൽ നൽകിയത്. പരാതിക്കാരന് 36,421 രൂപ ശമ്പളം അനുവദിക്കുന്നതിനായി 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7(ബി) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ ഇയാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, പരാതിക്കാരന്റെ ഹർജിയിൽ പട്ന ഹൈക്കോടതി ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടിരുന്നു.

കേസിലെ വസ്തുതകൾ പരിശോധിച്ച സുപ്രീം കോടതി, പ്രതി ഏകദേശം 15 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നുവെന്ന് എടുത്തുപറഞ്ഞു. 'ഒരു സർക്കാർ ജീവനക്കാരൻ അറസ്റ്റിലാവുകയും 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയും ചെയ്താൽ അയാൾ സസ്പെൻഷനിലായതായി കണക്കാക്കാം. ഇതിന് പ്രത്യേക ഉത്തരവുകൾ ആവശ്യമില്ല,' കോടതി നിരീക്ഷിച്ചു. ഈ വിധി രാജ്യത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമാകും.


Hashtags: #SupremeCourt #GovernmentJobs #IndianLaw #LegalUpdate #GovtEmployee
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0