തിരുവനന്തപുരം: കെഎസ്‌ഇബി ഡയറക്‌ടർ ബോർഡിൽ രൂക്ഷമായ ഭിന്നത. സ്വകാര്യ പ്ലാറ്റ്‌ഫോം വഴി നിയമപരമല്ലാതെ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി നീങ്ങിയതാണ് ഈ പൊട്ടിത്തെറിക്ക് കാരണം. വഴിവിട്ട സർക്കാർ നടപടികളിൽ എതിർപ്പുള്ള രണ്ട് ഡയറക്‌ടർമാർ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം.
ടെൻഡറോ, റെഗുലേറ്ററി കമീഷന്റെ അനുവാദമോ ഇല്ലാതെ ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്ന് (ജിഎൻഎ) വൈദ്യുതി ഇടപാടിനുള്ള മുഖ്യമന്ത്രിയുടെ നീക്കം ഭാവിയിൽ ഗുരുതര നിയമ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഇവരുടെ രാജി സന്നദ്ധത. ഇത്തരമൊരു ഇടപാട് നിയമപരമായി നിലനിൽക്കില്ലെന്ന് ഡയറക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ സമ്മർദത്തിൽ വൻനഷ്‌ടം വരുത്തുന്ന ഇടപാടിനുള്ള തീരുമാനത്തിന്റെ ഭാഗമായാൽ നിയമപ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയും തങ്ങളുടെ തലയിലാകുമെന്ന ആശങ്കയും ഡയറക്‌ടർമാർക്കുണ്ട്. ബോർഡിൽ ഫിനാൻസ് ഡയറക്‌ടർ മാത്രമാണ് സ്ഥിരം പദവിയിലുള്ളത്. ഉൽപ്പാദനം, വിതരണം, പ്രസരണം, മനുഷവിഭവശേഷി തുടങ്ങിയവയുടെ ഡയറക്‌ടർമാർക്ക് ചീഫ് എൻജിനിയർമാരായി അധിക ചുമതലയാണ്. ഇത് ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് സമയക്കുറവ് സൃഷ്ടിക്കുന്നതായും ഇവർ പറയുന്നു.
ഹിമാചൽ പ്രദേശുമായുള്ള വൈദ്യുതി കരാറുമായി താരതമ്യംചെയ്‌ത് ഏറ്റവും കുറഞ്ഞത് 727 കോടി രൂപയുടെ അധികബാധ്യത ജിഎൻഎ ഇടപാട് വരുത്തിവയ്ക്കുമെന്ന് മുൻ സിഎംഡി എം ജി രാജമാണിക്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ബോധ്യപ്പെടുത്തിയശേഷമാണ് കെഎസ്‌ഇബി നിലപാട് വ്യക്തമാക്കിയത്. എന്നാൽ, രാജമാണിക്യത്തെ സിഎംഡി സ്ഥാനത്തുനിന്ന് പുറത്താക്കിയ മുഖ്യമന്ത്രി വ്യാജ കണക്കുകൾകൊണ്ട് ഇടപാടിനെ ന്യായീകരിക്കാൻ ശ്രമിക്കുകയും യൂണിറ്റിന് 8.90 രൂപ വരെ വിലയുള്ള ജിഎൻഎ ഇടപാടിന് അനുവാദം നൽകിയതായും പ്രഖ്യാപിച്ചു. വൈദ്യുതി നിയമം ലംഘിച്ചുള്ള ഈ ഇടപാടിന് റെഗുലേറ്ററി കമീഷന്റെ അനുവാദം ലഭിക്കാൻ സാധ്യതയില്ലെന്നും, ഏകദേശം 1,566 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത കെഎസ്‌ഇബി വഹിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

Hashtags: #KSEB #Kerala #ElectricityCrisis #CMVDSatheesan #PowerScandal #KeralaPolitics #KSEBNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.