മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടം; പൊലീസിന്റെ അന്വേഷണ വീഴ്ചയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല #NedumbasseryAccident

Post Image
മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയുയർന്ന ഗുരുതര ആരോപണങ്ങളെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. പ്രതിയുടെ പേര് എഫ്ഐആറിൽ ചേർക്കാനോ മദ്യപിച്ച് വാഹനമോടിച്ചെന്ന് പരാമർശിക്കാനോ പൊലീസ് തയ്യാറായില്ലെന്നും, ഉന്നതർക്കുവേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പൊലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഇന്നലെ 12 മണിക്കൂർ പ്രത്യേക പരിശോധന നടത്തിയെന്നും ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പോലീസിനെതിരെ പലതരത്തിലുള്ള കള്ളപ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും, അവർ സത്യസന്ധമായാണ് ഡ്യൂട്ടി ചെയ്യുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലൈസൻസ് റദ്ദാക്കുന്നത് മാത്രമല്ല, ശക്തമായ മറ്റ് നടപടികളും സ്വീകരിക്കും. 21 വയസ്സിൽ താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കുന്നത് ജയിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ തീരുമാനമാണെന്നും പൊലീസ് അല്ല ഇതെന്നും മന്ത്രി വിശദീകരിച്ചു.

വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് നേരെ നടന്ന സൈബർ ആക്രമണങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. സമൂഹമാധ്യമങ്ങളിൽ മതം പറഞ്ഞുള്ള പ്രചാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ല. പൊലീസ് ഇത് ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.


Hashtags: #നെടുമ്പാശ്ശേരിഅപകടം #പോലീസ് #രമേശ്ചെന്നിത്തല #വാഹനാപകടം #കേരളം #DrunkDriving #CyberAttack #KeralaPolice #RoadSafety
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0