ആലക്കോട് : ദേശീയ, സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ കേരളത്തിന് അഭിമാനമായ കായിക പ്രതിഭകളെ അനുമോദിച്ച് ഡിവൈഎഫ്ഐ. മാവുംതട്ട് യൂണിറ്റിന്റെയും ആലക്കോട് ബ്ലോക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് അഭിറാം മനീഷിനെയും നിവേദ്യ വിനോദിനെയും ആദരിച്ചത്.
ദേശീയ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പ് നേടുകയും കേരള സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ 'ബെസ്റ്റ് പ്ലെയർ' ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അഭിറാം മനീഷിനെയാണ് മാവുംതട്ട് ടൗണിൽ വെച്ച് ഡിവൈഎഫ്ഐ മാവുംതട്ട് യൂണിറ്റ് ആദരിച്ചത്. ഡിവൈഎഫ്ഐ ആലക്കോട് ബ്ലോക്ക് പ്രസിഡന്റ് അരുൺ ജോയി മൊമെന്റോ നൽകി അഭിറാമിന് അനുമോദനങ്ങൾ അർപ്പിച്ചു.
65-ാമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 53 ഗേൾസ് വെയിറ്റ് ലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ കൊട്ടയാടിലെ നിവേദ്യ വിനോദിനെ ഡിവൈഎഫ്ഐ ആലക്കോട് ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിൻ സെക്രട്ടറി വി.കെ. സനോജ് എം.എൽ.എ നിവേദ്യക്ക് ഉപഹാരം നൽകി.
അനുമോദന ചടങ്ങിൽ ഋഷികേശ് ബാബു, അരുൺ ജോയി, കെ പി ഹേമന്ദ്, വിപിൻ ഭാസ്കർ, ടി ജി വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. കായിക മേഖലയിലെ യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ ഈ അനുമോദന പരിപാടികൾ സംഘടിപ്പിച്ചത്.
#DYFI #KeralaSports #AbhiramManeesh #NivedyaVinod #Softball #Weightlifting #YouthEmpowerment #Alakode #Mavumthattu #SportsNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.