പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകള്‍ (ഓണപ്പരീക്ഷ) നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും ശക്തമായ മഴക്കെടുതിയും കാരണം പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് വ്യാപകമായ ആവശ്യമുയർന്നിരുന്നു.
ഈ സാഹചര്യത്തിൽ, പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കുന്നതിനായി ഹൈസ്കൂള്‍ വിഭാഗത്തിന്റെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. നേരത്തെ തീരുമാനിച്ചതുപോലെ പരീക്ഷകള്‍ ഈ മാസം 13-ന് ആരംഭിച്ച് 20-ഓടെ പൂർത്തിയാക്കും.
എട്ടാം ക്ലാസിനു മാത്രം ഓഗസ്റ്റ് 21-ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങള്‍ ക്ലാസുകൾ മുടങ്ങിയതിനാൽ പഠിപ്പിച്ചുതീർക്കാൻ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി, ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളില്‍ യാതൊരു മാറ്റവുമില്ല. വരും ദിവസങ്ങളില്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഓഗസ്റ്റ് 21-ന് തന്നെ വിദ്യാലയങ്ങളില്‍ ഓണാഘോഷം സംഘടിപ്പിച്ച് സ്കൂളുകള്‍ അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

Hashtags: #KeralaExams #OnamExam #SchoolNews #EducationKerala #TimetableUpdate
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.