സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (03 ആഗസ്റ്റ് 2026) അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അവധി ബാധകം. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന ക്ലാസുകൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് അവധി പ്രഖ്യാപനം.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരെത്തെ ഉണ്ടായിരുന്ന അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും, ഓറഞ്ച് അലർട്ടും പിൻവലിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.
അലർട്ടുകൾ പിൻവലിച്ചെങ്കിലും അധികൃതരുടെ നിർദ്ദേശാനുസരണം അപകടമേഖലകളിൽ നിന്ന് മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് പരമാവധി അളവിലെത്തിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ നദികൾ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. രാത്രി വൈകിയും മഴയുണ്ടാകുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും.

Hashtags: #KeralaRain #SchoolHoliday #KeralaNews #WeatherUpdate #DisasterManagement #MalayalamNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.