ലോകകപ്പ് ഫുട്ബോളിൽ അപ്രതീക്ഷിത ഫലങ്ങൾ തുടരുന്നു. അഞ്ച് തവണ ചാമ്പ്യൻമാരായ ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായി. സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോളുകളാണ് നോർവെയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഇതോടെ ലോകകപ്പ് ക്വാർട്ടറിലേക്ക് നോർവേ കുതിച്ചപ്പോൾ, മഞ്ഞപ്പടയ്ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാം.
ആവേശം നിറഞ്ഞ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ ബ്രസീലിനെ തകർത്തത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം പതിനൊന്ന് മിനിറ്റിനുള്ളിൽ നേടിയ ഇരട്ട ഗോളുകളിലൂടെ ഹാലൻഡ് നോർവെയെ മുന്നിലെത്തിക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷം നെയ്-മർ നേടിയ പെനാൽറ്റി ഗോൾ ബ്രസീലിന് ആശ്വാസം നൽകിയെങ്കിലും തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല. ഈ ലോകകപ്പിൽ ഹാലൻഡിന്റെ ഗോൾ സമ്പാദ്യം ഏഴായി. 1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ലോകകപ്പ് പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. 2002ലായിരുന്നു അവരുടെ അവസാന കിരീടം.
അതേസമയം, സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഗോളടി മികവിൽ ഫ്രാൻസും ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കനത്ത പ്രതിരോധം തീർത്ത പരാഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് കീഴടക്കിയത്. ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. ആതിഥേയരായ കാനഡയെ പ്രീ ക്വാർട്ടറിൽ മൂന്ന് ഗോളിന് തകർത്ത് ആധികാരികമായാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മുന്നേറിയത്.
തളരാതെ പോരാടിയ ഫ്രാൻസ്, കളി തീരാൻ 20 മിനിറ്റ് ശേഷിക്കെ പെനാൽറ്റിയിലൂടെ എംബാപ്പെ നേടിയ ഗോളിൽ ജയം ഉറപ്പിക്കുകയായിരുന്നു. ലോകകപ്പിൽ ഇരുപത്തേഴുകാരനായ എംബാപ്പെയുടെ 19-ാം മത്സരത്തിലെ 19-ാം ഗോൾ കൂടിയാണിത്. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയുടെ 20 ഗോളുകളുടെ റെക്കോർഡാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ളത്. ടൂർണമെന്റ് ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരായിരിക്കും ഈ വർഷത്തെ ലോകകപ്പ് കിരീടം ഉയർത്തുക എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

Hashtags: #FIFAWorldCup #BrazilFootball #FranceFootball #NorwayFootball #MoroccoFootball #Mbappe #Haaland #FootballNews #MalayoramNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.