തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ്. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' എന്ന പേരിൽ അതിശക്തമായ സംസ്ഥാനവ്യാപക വേട്ട ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, അതിന്റെ ഉറവിടം, പ്രചരിപ്പിക്കുന്നവർ എന്നിവരെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ഇതിനായി ഒരു പ്രത്യേക പ്രോജക്ട് തന്നെ തയ്യാറാക്കിയിട്ടുണ്ട്.
അന്തർസംസ്ഥാന ലഹരി മാഫിയയെ തകർക്കാൻ കേരള ഡിജിപി മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിച്ച് പ്രവർത്തിക്കും. കെമിക്കൽ/സിന്തറ്റിക് നാർക്കോട്ടിക്സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാനും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപ്പനക്കെതിരെയും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികൾ എന്നിവിടങ്ങളിലെ ലഹരി ഇടപാടുകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും. ലഹരി വിൽപനയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Hashtags: #OperationToofan #AntiDrugDrive #KeralaPolice #ലഹരിവിരുദ്ധ_വേട്ട #ഓപ്പറേഷൻ_തൂഫാൻ #കേരള_പോലീസ്
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.