അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ആഗോള എണ്ണവിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ എണ്ണ വിതരണം പൂർണ്ണമായും തകിടം മറിയുന്ന 'റെഡ് സോൺ' മുന്നറിയിപ്പാണ് IEA എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബീറോൾ നൽകിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ സുരക്ഷാ ഭീഷണിയാണ് ലോകം ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ കടൽമാർഗ്ഗം കടത്തിവിടുന്ന ഇന്ധനത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഈ 21 കിലോമീറ്റർ വീതിയുള്ള കടലിടുക്കിലൂടെയാണ്. യുദ്ധസാഹചര്യത്തിൽ ഹോർമൂസിലെ ഗതാഗതം തടസ്സപ്പെട്ടതോടെ പ്രതിദിനം 1.4 കോടി ബാരൽ എണ്ണയാണ് ആഗോള വിപണിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.
കടുത്ത വിതരണക്ഷാമം പരിഹരിക്കാൻ മാർച്ചിൽ IEA അംഗരാജ്യങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് 40 കോടി ബാരൽ എണ്ണ വിപണിയിലിറക്കിയിരുന്നു. എന്നാൽ നിലവിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ ഈ കരുതൽ ശേഖരവും പൂർണ്ണമായി ഇല്ലാതാകുമെന്നും ജൂലൈ മാസത്തോടെ വിപണി പൂർണ്ണമായും അപകട മേഖലയിലാവുമെന്നും ബീറോൾ ചൂണ്ടിക്കാട്ടി.
സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ബാരലിന് 72 ഡോളർ മാത്രമായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില നിലവിൽ 104 മുതൽ 105 ഡോളർ വരെയാണ്. മേയ് ആദ്യവാരത്തിൽ ഇത് 114 ഡോളർ വരെ ഉയർന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വീണ്ടും രൂക്ഷമായാൽ എണ്ണവില ബാരലിന് 120 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇത് വികസ്വര രാജ്യങ്ങൾ ഉൾപ്പെടെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥകളിൽ കടുത്ത വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന ആശങ്ക ശക്തമാണ്.

Hashtags: #HormuzStrait #OilCrisis #IEAWarn #ഹോർമൂസ് #എണ്ണവില #ആഗോളപ്രതിസന്ധി
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.