എബോള വൈറസ് ബാധ വ്യാപന ഭീഷണി കണക്കിലെടുത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാർക്കായി ഐസൊലേഷൻ സൗകര്യം ഒരുക്കാൻ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്രക്കാരുടെ യാത്രാ വിവരങ്ങൾ പരിശോധിക്കൽ എന്നിവയും ഏർപ്പെടുത്തി. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണം.
റിപ്പോർട്ട് ചെയ്യപ്പെട്ട എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് നിലവിൽ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയ ഫ്ലൂ സമാന ലക്ഷണങ്ങളാണ് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കാണപ്പെടുന്നത്. ഈ രോഗത്തിൻ്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്ന് യോഗത്തിൽ വിശദീകരിച്ചു.
ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കും.

Hashtags: #Ebola #KochiAirport #KeralaHealth #എബോള #കൊച്ചിവിമാനത്താവളം #കേരളം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.