ന്യൂഡൽഹി: എണ്ണക്കമ്പനികൾ പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് ഏകദേശം 1,000 രൂപ വർദ്ധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഒരു വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപ വർദ്ധിപ്പിച്ചു. ഇതോടെ, സിലിണ്ടറിന്റെ വില 3,000 രൂപ കടന്നു. കൊച്ചിയിൽ പുതിയ സിലിണ്ടറിന്റെ വില 3,085 രൂപയാണ്. തിരുവനന്തപുരത്ത് ഇത് 3,106 രൂപയാണ്. കോഴിക്കോട്ട് ഇത് 3,117.5 രൂപയാണ്.
ഒറ്റയടിക്ക് ഇത്തരമൊരു വില വർധിപ്പിക്കുന്നത് അപൂർവമാണ്. സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് വലിയ വർധനവ് ഉണ്ടാകുന്നത് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ മുതലായവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. പ്രവർത്തനച്ചെലവ് കുത്തനെ വർദ്ധിക്കുന്നതിനാൽ, ഇത് ഭക്ഷ്യവസ്തുക്കളുടെ വിലയിലും വർദ്ധനവിന് കാരണമായേക്കാം. ഇത് സാധാരണക്കാരുടെ ബജറ്റിനെയും ബാധിക്കും.
Oil companies increase cooking gas prices; Commercial cylinders increase by nearly Rs 1,000 in one go.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.