ദുരന്തം: ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. #Chennai


 ചെന്നൈ:
തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിനടുത്ത് ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. സിരുമങ്ങാട് സ്വദേശികളായ ഗണേഷ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കു​ടു​ങ്ങി​ക്കി​ട​ന്ന പ​ഴ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നാ​യി ഇ​വ​ർ തോ​ട്ടി ഉ​പ​യോ​ഗി​ച്ചു. തോ​ട്ടി​യു​ടെ അ​റ്റ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന അ​രി​വാ​ൾ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തീ ​പ​ട​രു​ക​യു​മാ​യി​രു​ന്നു.


തെ​റി​ച്ചു​വീ​ണ ഇ​രു​വ​ർക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ക്രി​ക്ക​റ്റ് ക​ളി​ച്ച​തി​ന് ശേ​ഷം പ​ന​നൊ​ങ്ക് പ​റി​ക്കാ​നാ​യി മ​ര​ത്തി​ൽ ക​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ​ന​യി​ൽ ക​യ​റി നൊ​ങ്ക് പ​റി​ക്കു​ന്ന​തി​നി​ടെയാണ് ഒ​രു കു​ല പ​ഴ​ങ്ങ​ൾ സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ലൈ​നി​ലേ​യ്ക്ക് വീ​ണ് കു​ടു​ങ്ങിത്.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. രണ്ട് വിദ്യാർത്ഥികളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 Tragedy: Two college students die in transformer explosion.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0