മില്‍മ പാല്‍ വില കൂട്ടി: ജൂൺ 1 മുതൽ ലിറ്ററിന് 4 രൂപ വർധന #Milma_Milk_Price

Malayoram News Image
കേരളത്തിൽ മിൽമ പാൽ വില വർധിപ്പിച്ചു. 2026 ജൂൺ 1 മുതൽ ലിറ്ററിന് 4 രൂപയുടെ വർധനവാണ് നിലവിൽ വരിക. പാൽ ഉത്പാദന മേഖലയിലെ വർധിച്ച ചിലവുകളും ക്ഷീരകർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് മിൽമ അറിയിച്ചു.

എന്നാൽ സാധാരണക്കാരെ ആണ് ഈ വിലവർധന നേരിട്ട് ബാധിക്കുന്നത്. ഗ്യാസ് ലഭ്യത കുറവിന്റെ പേരിൽ ഇപ്പോൾ തന്നെ ചായയ്ക്ക് 15 രൂപയും അതിനും മുകളിലും ഈടാക്കുന്നുണ്ട്. പാൽ വില വർധനവ് വരുത്തുന്നതിലൂടെ ഇനിയും ചായയുടെ വില ഉയരുവാനാണ് സാധ്യത എന്ന് വിലയിരുത്തുന്നു.

വില വർധനയുടെ നല്ലൊരു പങ്ക് ക്ഷീരകർഷകർക്ക് ലഭിക്കുമെന്ന് മിൽമ അധികൃതർ വ്യക്തമാക്കി. ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് പ്രതിദിന ചിലവിൽ ചെറിയ വർധനവ് വരുമെങ്കിലും, ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും മിൽമ പറയുന്നു.

പുതിയ വില വർധനവ് മിൽമയുടെ എല്ലാ ഉത്പന്നങ്ങൾക്കും ബാധകമാകുമോ എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും മിൽമ പ്രസ്താവനയിൽ അറിയിച്ചു.


Hashtags: #MilmaPriceHike #KeralaMilk #MilkPrice #മിൽമവില #പാൽവിലവർധന #കേരളം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0