തളിപ്പറമ്പ്: കിണറ്റിൽ വീണ 82 വയസ്സുള്ള സ്ത്രീയെ തളിപ്പറമ്പ് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഏഴോം കാനായി ചേണിച്ചേരി സി.വി. ലക്ഷ്മിക്കുട്ടി വീട്ടിലെ കിണറ്റിൽ വീണു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. 14 കോളുകളുള്ള ആഴമുള്ള കിണറിൽ 4 കോള്‍ വെള്ളം ഉണ്ടായിരുന്നു.
തളിപ്പറമ്പിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ആർ. രതീഷിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും സമീപത്തുള്ള രണ്ട് താമസക്കാർ കിണറ്റിൽ ഇറങ്ങിരുന്നു. രക്ഷാ വല ഉപയോഗിച്ച് ഫയർഫോഴ്‌സ് കരയിലെത്തിച്ച ലക്ഷ്മിക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേനാംഗങ്ങളായ ടി. വിപിൻ, കെ. ധനേഷ്, കെ. വി. രാജീവൻ, ഹോം ഗാർഡ് രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Taliparamba fire brigade rescues elderly woman who fell into well.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.