പഴയങ്ങാടി: മാട്ടൂൽ മടക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മരിച്ചയാൾ മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണെന്ന് തിരിച്ചറിഞ്ഞു. പരേതനായ മുണ്ടോൻ അശോകന്റെയും പണ്ണേരി കല്യാണിയുടെയും മകൻ നിഖിൽ (36) ആണ് മടക്കര മുനമ്പ് റോഡിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ: രഖിൽ. പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Youth found dead in Mattul Madakara identified.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.