പയ്യന്നൂർ സ്വദേശിനിയായ സ്ത്രീ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റിൽ. # MDMA_Arrested

 


കോഴിക്കോട്:
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊയിലാണ്ടിയിലെ ഒരു ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ എക്സൈസ് സംഘം മാരകമായ മയക്കുമരുന്നുകളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇ.ഐ & ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ. സബീരലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കൊയിലാണ്ടി താലൂക്കിലെ അത്തോളി വില്ലേജിലെ മൊടക്കല്ലൂരിലെ ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലെ 504-ാം നമ്പർ മുറിയിൽ നിന്ന് 11.83 ഗ്രാം എം.ഡി.എം.എയും 5.44 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്, കൊയിലാണ്ടി മെഞ്ജന്യം മരുതേരി കരപ്പൊയിൽ മൂസയുടെ മകൻ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോടം ഉമ്മറപ്പയിൽ ശിവദാസിന്റെ മകൾ ശീതൾ ശിവദാസ് (21) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഫിറോസാണ് കേസിലെ ഒന്നാം പ്രതി.

ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. എഇഐ (ഗ്രേഡ്) എം സുനിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇഎം ഷാജി, കെ ലിനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സതി, ഡ്രൈവർ സിഇഒ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 Two people, including a woman from Payyannur, arrested with MDMA and cannabis.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0