ഇല്ലാത്ത ദുരന്ത നിവാരണ വകുപ്പിന്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശം: കേരളത്തിൽ 55°C വരെ ചൂട് ഉയരുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതർ #Fact_Check


തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കനക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളും വ്യാപകമാകുന്നു. ഏപ്രിൽ 29 മുതൽ മെയ് 12 വരെ കേരളത്തിലെ താപനില 45°C മുതൽ 55°C വരെ ഉയരുമെന്ന മുന്നറിയിപ്പ് ‘സിവിൽ ഡിഫൻസ് വകുപ്പ്’ പുറത്തിറക്കിയതായി പറയുന്ന വാട്‌സ്ആപ്പ് സന്ദേശമാണ് ഇപ്പോൾ വൈറലാകുന്നത്.
എന്നാൽ ഈ സന്ദേശം പൂർണമായും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. ‘സിവിൽ ഡിഫൻസ് വകുപ്പ്’ എന്ന പേരിൽ ഇത്തരമൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും, അതുപോലെ കേന്ദ്രയോ സംസ്ഥാന സർക്കാരിനോ ഇത്തരമൊരു വകുപ്പ് നിലവിലില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിൽ 45°C മുതൽ 55°C വരെ താപനില ഉയരുമെന്ന തരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ല. സംസ്ഥാനത്ത് സാധാരണയായി ഇത്തരത്തിലുള്ള അതി ഉയർന്ന താപനില രേഖപ്പെടുത്താറില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വൈറലായ സന്ദേശം വിശ്വസിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിലും സമാനമായ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിട്ടുണ്ടെന്നും, ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0