കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വൻ മയക്കുമരുന്ന് വേട്ട. മാർക്കറ്റിൽ ഏകദേശം 3 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ എംഡിഎംഎയുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
പന്തീരാങ്കാവ് ബൈപാസിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് എക്സൈസ് സംഘം പറഞ്ഞു. അറസ്റ്റിലായവർ വിൽപ്പനക്കാരാണോ ഇടനിലക്കാരാണോ എന്ന് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം അവ വിതരണം ചെയ്യുന്ന കണ്ണികളെ കണ്ടെത്തിയാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ.-+986
രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് എക്സൈസ് സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്തു. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ജില്ലയിൽ 3 കിലോ എംഡിഎംഎ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ഉന്നതതല മയക്കുമരുന്ന് വേട്ട.
Massive drug bust in Kozhikode; Young man and woman arrested with MDMA worth Rs. 3 crore.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.