കോഴിക്കോട്:തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി. പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പറുകൾ ലഭ്യമല്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്താനാവില്ലെന്നാണ് സർവീസ് സംഘടനകൾ പരാതിപ്പെടുന്നത്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവിൻ്റെ ഓഫീസും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ,അധ്യാപകർ, പൊലീസ്, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് സർവീസ് വോട്ട് കഴിഞ്ഞ 31 മുതലാണ് ആരംഭിച്ചത്. ഇതിനായി സംസ്ഥാനത്ത് 154 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ പലയിടത്തും ബാലറ്റ് എത്തിയില്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വിവിധ സർവ്വീസ് സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം, എട്ടാം തീയതി വരെ പോസ്റ്റല്‍ വോട്ടുചെയ്യാമെന്നും അർഹതപ്പെട്ട ഒരാളുടെയും വോട്ട് നഷ്ടപ്പെടില്ലെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പോസ്റ്റൽ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും പരാതികൾ പരിശോധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.
Postal voting delayed: Complaints that ballots did not arrive, officials concerned about losing votes

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.