ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി #Kozhikode

 


ഇരിട്ടി: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. വനമേഖലയിൽ നിന്ന് ശരണ്യ കണ്ടെത്തി. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചിൽ സംഘത്തിലുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.

കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജിഎസ് ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍റെ മോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്.

എന്നാൽ കാട്ടാന ശല്യമുള്ളതിനാൽ കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാർ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റെയിൽ മുറിയെടുത്തു. പിന്നീട് വനം വകുപ്പിൻ്റെ അനുമതി ലഭിച്ചതോടെ പത്തംഗ സംഘത്തോടൊപ്പം ഏപ്രിൽ 2ന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്. എന്നാൽ, വനത്തിനുള്ളിൽ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോയിരുന്നു.

വഴി തെറ്റിയെന്ന സന്ദേശം ഉച്ചയ്ക്ക് രണ്ട് ശേഷം ഹോം സ്റ്റേ അധികൃതർക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവര്‍ വ്യാഴം വൈകീട്ട് മടങ്ങിയെത്തി. ഏറെ നേരം കാത്തുനിന്നിട്ടും ശരണ്യ തിരിച്ചുവന്നില്ല. കൂടെപ്പോയവരോട് ചോദിച്ചപ്പോൾ മലമുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നെന്നായിരുന്നു മറുപടി.

വനം വകുപ്പും പൊലീസും തെരച്ചിൽ തുടങ്ങിയെങ്കിലും ഒരു പ്രയോജനമുണ്ടായില്ല. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷനും കണ്ടെത്താനായില്ല. വെല്ലുവിളികൾ നീണ്ട നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ ശരണ്യയുടെ മടങ്ങിവരവിനായി പ്രതീക്ഷയോടെ കാത്തിരുന്നവരിലേക്ക് ആ ആശ്വാസ വാർത്ത എത്തി. ശരണ്യ സുരക്ഷിതയാണെന്നും മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 Kozhikode Nadapuram native Saranya, who went missing while trekking, has been found

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0