കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘം ആക്രമണം നടത്തി. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ഗാർഡ് തടഞ്ഞതോടെയാണ് തർക്കം ഉടലെടുത്തത്.
സെക്യൂരിറ്റി ഗാർഡ് കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. മർദനത്തെ തുടർന്ന് മെഡിക്കൽ കോളേജ് പരിസരത്തെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ വാതിലുകളും തകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാർ ചികിത്സ തേടി.
A gang of four attacked Pariyaram Government Medical College; Security guard injured.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.